പാലാ :വർഷങ്ങളായി വാട്ടർ അതോറിറ്റിക്ക് കോടികൾ നഷ്ട്ടം വരുത്തി പൈപ്പ് ലൈൻ പൊട്ടിയൊഴുകുന്നത് കണ്ടെത്തി.പാലാ അച്ചായൻസ് ജൂവലറി മുതൽ ഓട നന്നാക്കി കൊണ്ടിരിക്കുമ്പോഴാണ് പഴയ ഓടയുടെ ഭാഗത്ത് നിന്നും ആയിരക്കണക്കിന് ലിറ്റർ വെള്ളം പൊട്ടിയൊഴുകുന്നത് കണ്ടെത്തിയത്.
പഴയ ഓട വളരെ ചെറുതും സൈഡ് ഇടിഞ്ഞു അപകടാവസ്ഥയിലായിരുന്നു.അച്ചായൻസ് ജൂവലറിയുടെ ഭാഗത്ത് പ്രധാന റോഡിൽ വിള്ളൽ വീഴുകയും കുഴിഞ്ഞു താഴുകയും ചെയ്തിരുന്നു.എന്നാൽ ഇങ്ങനെ വരുന്നത് ഓട ചെറുതായതു കൊണ്ടാണെന്നും ഓട ജീർണാവസ്ഥയിലും ആയതിനാൽ വരുന്ന പെയ്ത്ത് വെള്ളത്തിന് പുറത്ത് പോകുവാൻ കഴിയാത്തതിനാൽ ജീര്ണാവസ്ഥയിലായ വശങ്ങളിലൂടെ മറ്റു ഭാഗങ്ങളിലൂടെ ഒഴുകുന്നതാണെന്നും കണ്ടെത്തിയതിനാലാണ് ഓടയ്ക്കു വീതി കൂട്ടുവാൻ ആരംഭിച്ചത്.
പുനർ നിർമ്മാണ ജോലികൾ നടന്നു കൊണ്ടിരിക്കെയാണ് വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടിയൊഴുകുന്നത് ഇവർ കണ്ടെത്തിയത്.എന്നാൽ മുകൾ ഭാഗത്ത് വേറെയും പൊട്ടലുകളുണ്ടെന്നാണ് ഓട നിർമ്മിക്കുന്ന തൊഴിലാളികൾ പറയുന്നത്.വാട്ടർ അതോറിറ്റിയെ വിളിച്ചറിയിച്ചിട്ടും ആരും അന്വേഷിക്കാൻ എത്തിയില്ലെന്നും അറിയുന്നു .ലക്ഷക്കണക്കിന് ലിറ്റർ ജലം പാഴായിട്ടും അതിന്റെ ബില്ലൊക്കെ സാധാരണക്കാരുടെ ബില്ലിൽ കൂട്ടിയെഴുതുന്ന ജല വിതരണ അതോറിറ്റിയുടെ നിസ്സംഗത അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് നാട്ടുകാർ പറഞ്ഞു.