ന്യുയോർക്ക്: ബംഗ്ലാദേശ് സർക്കാരിനുള്ള എല്ലാ സഹായവും നിർത്തിവെയ്ക്കാൻ ട്രംപിൻ്റെ ഉത്തരവ്. മുഹമ്മദ് യൂനുസ് സർക്കാരിനുള്ള എല്ലാ സഹായപദ്ധതികളും നിർത്താനാണ് ഉത്തരവ്.
കോൺട്രാക്റ്റുകൾ, ഗ്രാൻഡുകൾ, സഹകരണ കരാറുകൾ എന്നിവയെല്ലാം നിർത്താൻ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജൻസി ഫോർ ഇൻ്റര്നാഷണൽ ഡെവലപ്മെൻ്റ് (യുഎസ്എഐഡി) അതിന്റെ പങ്കാളികൾക്ക് നിർദേശം നൽകി.
വിദേശരാജ്യങ്ങൾക്കുള്ള സഹായധനം, വിലയിരുത്തുന്നതിനായി 90 ദിവസത്തേക്ക് മരവിപ്പിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബംഗ്ലദേശിനെതിരായി യുഎസ് ഏജൻസിയുടെ നടപടി.
ബംഗ്ലാദേശിലെ നിലവിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുക്കുമ്പോൾ ഈ തീരുമാനം പലരെയും ഞെട്ടിക്കുന്നുണ്ട്. ഇതിനകം തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയുമായി പൊരുതുന്ന രാജ്യം. യു.എസ് സഹായം താൽക്കാലികമായി നിർത്തിച്ചാൽ കൂടുതൽ വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ.