Kerala

തൊണ്ണൂറ്റിയൊന്നാം സങ്കീർത്തനം ചൊല്ലി;അച്ചാച്ചന്റെ കാറിൽ നിഷാ ജോസ് കെ മാണിയുടെ കാരുണ്യ യാത്ര

Posted on

പാലാ :നിന്റെ വഴികളിൽ നിന്നെ കാത്ത് പരിപാലിക്കുവാൻ അവിടുന്ന് തന്റെ ദൂതന്മാരോട് കല്പിക്കും ; നിന്റെ പാദങ്ങൾ കല്ലിൽ തട്ടാതിരിക്കുവാൻ അവർ നിന്നെ കൈകളിൽ വഹിച്ചു കൊള്ളും ;തൊണ്ണൂറ്റിയൊന്നാം സങ്കീർത്തനം ചൊല്ലിയത് മുൻ മുൻസിപ്പൽ ചെയർമാൻ എ സി ജോസഫ് ആയിരുന്നു.നിഷാ ജോസ് കെ മാണി നയിക്കുന്ന കാരുണ്യ സന്ദേശ യാത്രയുടെ അനൗദ്യോഗിക ഉദ്‌ഘാടന വേളയിലാണ് മുൻ മുൻസിപ്പൽ ചെയർമാൻ എ സി ജോസ് സങ്കീർത്തനം ചൊല്ലിയത്.

തുടർന്ന് നിഷാ  ജോസ് കെ മാണി ജാഥയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ചു വിശദീകരിച്ചു.നിങ്ങൾക്കെല്ലാവർക്കും അറിയാവുന്ന പോലെ ഞാൻ കാൻസറിനെ അതിജീവിച്ച ഒരാളാണ്.പക്ഷെ വർഷാവർഷമുള്ള ചെക്കപ്പിലാണ് അത് കണ്ടെത്തിയത് .അല്ലായിരുന്നെങ്കിൽ അവസാന സ്റ്റേജിലെ കണ്ടു പിടിക്കാൻ ആവുമായിരുന്നുള്ളൂ.എന്നാലും ഞാൻ വീൽ ചെയറിൽ ഇരുന്നാണെങ്കിലും കാൻസറിനെതിരെ പോരാട്ടം നടത്തിയേനെ .

കാൻസർ ബാധിതർക്കു രണ്ട് ജീവൻ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു – ഒന്നാമത്തെ ജീവിതവും കാൻസറിനു ശേഷം ആരംഭിക്കുന്ന രണ്ടാമത്തെ പുതിയ ജീവിതവും. എന്റെ രണ്ടാം ജീവിതം ആദ്യത്തെതിനെക്കാൾ മികച്ചതാക്കാൻ ഞാൻ പ്രതിജ്ഞാബദ്ധയാകുന്നു.സ്തനകാൻസറിന്റെ പ്രാരംഭ അവലോകനം എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന് കേരള സന്ദേശയാത്ര ആരംഭിക്കുന്നു. ഇത് ഒരാളുടെ യാത്ര മാത്രമല്ല, ലോകമെമ്പാടുമുള്ള അനേകം സ്ത്രീകളുടെ കഥ കൂടിയാണ്.

എന്റെ രോഗം ആദ്യമേ തന്നെ കണ്ടു പിടിച്ചതിനാൽ അപ്പോൾ തന്നെ  അത് ഭേദമാക്കാനും കാന്സറിനെതിരെയുള്ള ബോധ വൽക്കരണം നടത്തുവാനും എനിക്ക് കഴിഞ്ഞു ഇതൊരു ദൈവ നിയോഗമായി ഞാൻ കരുതുകയാണ് കാന്സറിനെതിരെയുള്ള ബോധവൽക്കരണമാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് .ഭർതൃ പിതാവ് കെ എം മാണി ഉപയോഗിച്ചിരുന്ന കാറിലാണ് കാരുണ്യ സന്ദേശ യാത്ര നടത്തുന്നത് എന്നുള്ള പ്രത്യേകതയും ഈ യാത്രയ്ക്കുണ്ട് .ഡിസൈൻ ചെയ്ത കാറിന്റെ അനാച്ഛാദനം  സിനിമ നടി മിയ നിർവഹിച്ചു.

ജനുവരി 29-ന് ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് കാരുണ്യ  യാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിക്കും. റോട്ടറി ജില്ലാ ഗവർണർ സ്വയം പരിശോധനയുടെ ബുദ്ധി  മുട്ടികൾ പ്രസിദ്ധീകരിക്കുകയും അതിന്റെ ആദ്യ കോപ്പി ഗവ.വുമൺസ് കോളേജ് പ്രിൻസിപ്പൽ ഏറ്റുവാങ്ങുകയും ചെയ്യും.

പാലാ മൂന്നാനിയിൽ നടന്ന ചടങ്ങിൽ എ സി ജോസഫ്.(മുൻ പാലാ നഗരസഭാ ചെയർമാൻ)പ്രൊഫസർ സെലിൽ റോയി (മുൻ നഗരസഭാ ചെയർ പേഴ്‌സൺ)എബി കുരുവിള;ജേക്കബ്ബ് സേവ്യർ കയ്യാലക്കകത്ത്;ഫാദർ അലക്സ് പ്രായിക്കളം; അഗസ്റ്റിൻ തേക്കുംകാട്ടിൽ ;സിറിയക് ചാഴികാടൻ;സുനിൽ പയ്യപ്പള്ളിൽ ;പെണ്ണമ്മ തോമസ് ;സിജിത സുനിൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു .നിഷാ ജോസ് കെ മാണിയുടെ ‘അമ്മ റോസി ജോണും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version