Kerala
പ്രശസ്‌ത ഹൃദയ ശസ്ത്രക്രിയാ വിദഗ്‌ധൻ ഡോ. കെ.എം. ചെറിയാൻ (82) അന്തരിച്ചു
പ്രശസ്‌ത ഹൃദയ ശസ്ത്രക്രിയാ വിദഗ്‌ധൻ ഡോ. കെ.എം. ചെറിയാൻ (82) അന്തരിച്ചു. ശനിയാഴ്‌ച രാത്രി 11.50ന് മണിപ്പാൽ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വകാര്യ പരിപാടിക്കായി ബെംഗളൂരുവിൽ എത്തിയപ്പോഴായിരുന്നു മരണം.
രാജ്യത്തെ ആദ്യത്തെ കൊറോണി ആർട്ടറി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് ചെറിയാൻ. ആദ്യത്തെ പീഡിയാട്രിക് ട്രാൻസ്‌പ്ലാൻ്റ്, ആദ്യത്തെ ടിഎംആർ (ലേസർ ഹാർട്ട് സർജറി) എന്നിവ നടത്തിയ അദ്ദേഹത്തെ 1991-ൽ രാജ്യം ആദരിച്ചു.
ഇന്നലെ സുഹൃത്തിന്റെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ബെംഗളൂരുവില്‍ എത്തിയതായിരുന്നു അദ്ദേഹം. രാത്രിയോടെ ശരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഡോ. കെ എം ചെറിയാൻ്റെ നേതൃത്വത്തിൽ രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ഹാർട്ട് ഫൗണ്ടേഷനുകൾ സ്ഥാപിച്ച് പ്രവർത്തിച്ചുവരുന്നുണ്ട്