Kerala
എസ്. എം. വൈ. എം. – കെ. സി. വൈ. എം. പാലാ രൂപതയുടെ 2025 പ്രവർത്തനവർഷ ഉദ്ഘാടനവും, കർമ്മരേഖ പ്രകാശനവും:മഹാജൂബിലി വർഷത്തിന്റെ പ്രഭയിൽ പ്രവർത്തനവർഷാരംഭത്തിന് തിരി തെളിഞ്ഞു
പാലാ :എസ്. എം. വൈ. എം. – കെ. സി. വൈ. എം. പാലാ രൂപതയുടെ 2025 പ്രവർത്തനവർഷ ഉദ്ഘാടനവും, കർമ്മരേഖ പ്രകാശനവും ” സവ്റാ 2K25″ ഇലഞ്ഞി ഫൊറോനയുടെയും, യൂണിറ്റിന്റെയും ആതിഥേയത്വത്തിൽ നടത്തപ്പെട്ടു. കെ. സി. വൈ. എം. സംസ്ഥാന പ്രസിഡന്റ് ശ്രീ. എം. ജെ. ഇമ്മാനുവൽ യോഗം ഉദ്ഘാടനം ചെയ്യുകയും കർമ്മരേഖ പ്രകാശനം നിർവഹിക്കുകയും ചെയ്തു.
രൂപത പ്രസിഡന്റ് അൻവിൻ സോണി അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി മുഖ്യപ്രഭാഷണം നടത്തി. ഇലഞ്ഞി ഫൊറോന ഡയറക്ടർ ഫാ. ജോസഫ് ആലാനിക്കൽ ബ്ലഡ് ഡയറക്ടറി പ്രകാശനം ചെയ്തു. ജോ. ഡയറക്ടർ സി. നവീന CMC, ജനറൽ സെക്രട്ടറി റോബിൻ താന്നിമല, വൈസ് പ്രസിഡന്റ് ബിൽന സിബി എന്നിവർ പ്രസംഗിച്ചു. ഇലഞ്ഞി ഫൊറോന പ്രസിഡന്റ് അഞ്ചു പൗലോസ്, യൂണിറ്റ് പ്രസിഡന്റുമാരായ അലൻ പീറ്റർ, നിയ ബിനു എന്നിവർ നേതൃത്വം നൽകി.
സമ്മേളനത്തിൽ, 2024 പ്രവർത്തനവർഷത്തെ രൂപത സമിതിയെ ആദരിക്കുകയും, വിവിധ സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. രൂപതയിലെ 17 ഫൊറോനകളിൽ നിന്നും യുവജനങ്ങൾ പങ്കെടുത്തു.