Kottayam
അനശ്വര ഗാനങ്ങൾ ആസ്വദിക്കണോ പാലായ്ക്കു പോരെ :ഇന്ന് വൈകിട്ട് 4 മുതൽ കൊച്ചിൻ മൻസൂറിന്റെ ഗാനസുധ വാടാമലരുകൾ
പാലാ :തുടർച്ചയായി പത്തൊന്പര മണിക്കൂർ ഗാനങ്ങൾ ആലപിച്ച കൊച്ചിൻ മൻസൂർ ഇന്ന് പാലായിൽ തുടർച്ചയായി 5 മണിക്കൂർ പാടുന്നു.വൈകിട്ട് നാലിന് ആരംഭിക്കുന്ന അനശ്വര ഗാനങ്ങൾ 9 മണിക്ക് സമാപിക്കും .പഴയ അനശ്വര ഗാനങ്ങൾ മാത്രം പാടുന്ന കൊച്ചിൻ മൻസൂർ മുമ്പ് പാലാ ടൗൺ ഹാളിൽ തുടർച്ചയായി 13 മണിക്കൂർ ഗാനങ്ങൾ ആലപിച്ചിരുന്നു.
ലയൺസ് ക്ലബ് പാലാ ടൗൺ റോയലിന്റെ ആഭിമുഖ്യത്തിലാണ് വാടാമലരുകൾ അവതരിപ്പിക്കുന്നത് .10 വര്ഷം പൂർത്തിയായ സംഘടനാ 5 നിർധന യുവതികളുടെ വിവാഹവും നടത്തുന്നുണ്ട് .
പഴയ പാട്ടുകൾ ഇഷ്ട്ടപ്പെടുന്ന ഏവർക്കും ഈ അനശ്വര ഗാനങ്ങൾ ആസ്വദിക്കുവാൻ അവഗതം ചെയ്യുന്നു എന്ന് ബെന്നി മൈലാടൂർ അറിയിച്ചു.