Kerala
നക്ഷത്രഫലം ജനുവരി 26 മുതൽ ഫെബ്രുവരി 01 വരെ
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് സജീവ് വി ശാസ്താരം ….ചങ്ങനാശേരി പെരുന്നയിൽ ഇദ്ധേഹത്തിൻ്റെ ജ്യോതിഷാലയം പ്രവർത്തിക്കുന്നുണ്ട്
ഫോൺ 96563 77700
💥അശ്വതി : ബന്ധു ജന സഹായത്താൽ കാര്യവിജയം . മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില് വിജയിക്കും. തൊഴിൽ രഹിതർക്ക് താൽക്കാലിക ജോലി ലഭിക്കും. പഠനത്തിൽ അലസത . അനാവശ്യമായ ആരോപണങ്ങൾ മൂലം വിഷമിക്കും .
💥ഭരണി : പുതിയ ബിസിനസ് തുടങ്ങാന് ശ്രമിക്കുന്നവർക്ക് അനുകൂല സമയം. ശത്രുക്കളിൽ നിന്നും നിരന്തരമായ ശല്യമുണ്ടാവാം . മുൻകോപം നിയന്ത്രിക്കണം. ദാമ്പത്യ വിരഹം അനുഭവപ്പെടും. ഗൃഹത്തിൽ കലഹ സാദ്ധ്യത . വിദേശ ജോലിയിൽ പ്രശ്നങ്ങൾ ഉടലെടുക്കും .
💥കാർത്തിക : സ്വന്തം കാര്യങ്ങൾ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യും. കർമ്മ രംഗത്ത് ശത്രുക്കളുടെ ശല്യമുണ്ടാകുമെങ്കിലും അവയെല്ലാം അതിജീവിക്കും. ആരോഗ്യപരമായി അനുകൂല സമയമല്ല . അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടരുത്. ജലജന്യ രോഗ സാദ്ധ്യത .
💥രോഹിണി : മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. മാതാവിന് അരിഷ്ടതകലുണ്ടാവും . ഭൂമിയിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം . പ്രവർത്തന രംഗത്ത് അസൂയാവഹമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. കലാപരമായ കാര്യങ്ങളിൽ താല്പ്പര്യം വര്ദ്ധിക്കും.
💥മകയിരം : ബന്ധുക്കൾ ശത്രുതാമനോഭാവത്തോടെ പെരുമാറും. വിദ്യാർഥികൾക്ക് അലസത വർദ്ധിക്കും പഠനത്തിൽ ശ്രദ്ധ കുറയും, . മാതാവുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. ധനപരമായ വിഷമതകൾ . തൊഴിലുമായി ബന്ധപ്പെട്ട് അധിക യാത്രകളെ വേണ്ടിവരും.
💥തിരുവാതിര : തുടങ്ങി വച്ച പ്രവര്ത്തനങ്ങളിൽ വിജയിക്കും. കർമ്മ രംഗത്ത് കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. ജീവിതപങ്കാളിയ്ക്ക് അവിചാരിതമായി അസുഖങ്ങള് അനുഭവപ്പെടാം. ബന്ധുജനങ്ങൾ വാക്കുകൾ കൊണ്ട് മനസ്സിനെ മുറിപ്പെടുത്തും. ഉദ്ധിഷ്ട കാര്യസാദ്ധ്യത്തിനുള്ള തടസ്സം മറികടക്കും.
💥പുണർതം : ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. ചിട്ടി യിൽ നിന്ന് ചെറിയ ധനലാഭം . സന്താനങ്ങളാൽ മനഃസന്തോഷം വർദ്ധിക്കും . ഉദര സംബന്ധമായ അസുഖങ്ങൾ അനുഭവപ്പെടും. തൊഴിൽ രംഗം അശാന്തമാവും . മേലധികാരികളുടെ അപ്രിയം സമ്പാദിക്കാതെ ശ്രദ്ധിക്കുക.
💥പൂയം : ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസം ശമിക്കും . കടബാദ്ധ്യതകൾ കുറയ്ക്കുവാൻ സാധിക്കും . വിദ്യാര്ത്ഥികൾക്ക് അനുകൂല സമയം. അവിചാരിത ചെലവുകൾ നേരിടേണ്ടിവരും . ഗൃഹനിർമ്മാണത്തിൽ നിലനിന്നിരുന്ന തടസ്സം മറികടക്കും .
💥ആയില്യം : ആഡംബര വസ്തുക്കളിൽ താല്പ്പര്യം വർദ്ധിക്കും . മത്സരപരീക്ഷകളിൽ വിജയ സാധ്യത കാണുന്നു. സാമ്പത്തിക ഇടപാടുകളിൽ വളരെയധികം സൂക്ഷിക്കുക. ഗൃഹനിർമ്മാണത്തിൽ ചെലവ് വര്ദ്ധിക്കും. ബന്ധുജന ഷാഹായം ലഭിക്കും .
💥മകം : തൊഴിൽപരമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും.ദന്ത രോഗത്തിന് സാദ്ധ്യത. സുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. ഗൃഹത്തില് നിന്നും വിട്ടുനില്ക്കേണ്ട അവസ്ഥയുണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുകൂല സമയമല്ല.
💥പൂരം : പുതിയ സുഹൃദ് ബന്ധം മുഖേന ജീവിതത്തിൽ മാറ്റം ഉണ്ടാകും. ആദ്ധ്യാത്മിക വിഷയങ്ങളിൽ താത്പര്യം വർദ്ധിക്കും . തൊഴിലിനായുള്ള പരിശ്രമങ്ങളിൽ ഭാഗികമായി വിജയിക്കും . പ്രവർത്തനങ്ങൾ വിജയത്തിലെത്തിക്കുവാൻ സാധിക്കും .
💥ഉത്രം : അപവാദം കേൾക്കേണ്ടതായി വരും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. മുൻ കോപം നിയന്ത്രിക്കണം. ദാമ്പത്യ ജീവിത്തിൽ ചെറിയ അസ്വാരസ്യങ്ങൾ . മാതാവിന് ശാരീരിക അസുഖങ്ങൾ അനുഭവപ്പെടും. വൈദ്യ സന്ദർശനം വേണ്ടിവരും.
💥അത്തം : പലവിധത്തിൽ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വാക് സാമർഥ്യം പ്രകടമാക്കും. ഉദരസംബന്ധമായ അസുഖങ്ങൾ അനുഭവപ്പെടും. തൊഴിൽ പരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് അല്പം ആശ്വാസം ലഭിക്കും. യാത്രകൾ വേണ്ടിവരും
💥ചിത്തിര : സഹോദര സ്ഥാനീയർ മുഖേന മനഃക്ലേശത്തിന് സാദ്ധ്യത. പ്രേമവിവാഹത്തിന് ആഗ്രഹിക്കുന്നവര്ക്ക് വീട്ടുകാരിൽ നിന്നും അനുകൂല മറുപടി ലഭിക്കും. ഗൃഹത്തില് മംഗളകർമ്മങ്ങൾ നടക്കും. സഹോദരസ്ഥാനീയരുടെ സഹായം ഉണ്ടാകും.വ്യവഹാര വിജയം.
💥ചോതി : കലാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയം. ദമ്പതികൾ തമ്മിൽ നിലനിന്ന അഭിപ്രായ വ്യത്യാസംപരിഹൃതമാകും . നിലവിലുള്ള കടബാദ്ധ്യതകൾ കുറയ്ക്കുവാൻ സാധിക്കും . . ആഘോഷങ്ങളിൽ പങ്കെടുക്കും. നിദ്രാഭംഗം അനുഭവപ്പെടും.
💥വിശാഖം : അനുകൂലഫലം വർദ്ധിച്ചു നിൽക്കുന്ന ദിനം വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള് വാങ്ങിക്കും. തൊഴിൽ രഹിതർക്ക് ജോലിക്കുള്ള ഉത്തരവ് ലഭിക്കും. പുതിയ ബിസിനസ് തുടങ്ങാന് ശ്രമിക്കുന്നവർക്ക് അനുകൂല സമയം. പണമിടപാടുകളിൽ നേട്ടം.
💥അനിഴം : പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വർദ്ധിക്കും . സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവരുടേയും പ്രശംസനേടും. സഹോദര സ്ഥാനീയർ മുഖേന കാര്യസാദ്ധ്യം, പരീക്ഷകളിൽ വിജയം. വിവാഹം ആലോചിക്കുന്നവർക്ക് മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും.
💥തൃക്കേട്ട : ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും , മനസ്സിന്റെ സന്തോഷം തിരികെക്കിട്ടും , തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും, വരവിനേക്കാൾ ചെലവ് അധികരിക്കും, ഇഷ്ടപ്പെട്ട തൊഴിലുകളിൽ ഏർപ്പെടും , വാഗ്ദാനം നൽകുമ്പോൾ ശ്രദ്ധിക്കുക, ഭാഗ്യ പരീക്ഷണങ്ങൾ ക്കു മുതിരരുത്.
💥മൂലം : ബിസിനസ്സിൽ മികവ് പുലർത്തും , സാമ്പത്തികമായി വിഷമതകൾ നേരിടും മേലാധികാരികൾ , തൊഴിലുടമകൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ , യാത്രകൾ വേണ്ടിവരും , ആരോഗ്യപരമായ വിഷമതകളുണ്ടാവും.
💥പൂരാടം : സാന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക് ആശ്വാസം നൽകുന്ന സൂചനകൾ ഉണ്ടാകും , വാഹനത്തിന് അറ്റകുറ്റ പണികൾ വേണ്ടിവരും , ഭൂമി വിൽപ്പനയിൽ തീരുമാനം , ഏജൻസി പ്രവർത്തനങ്ങളിൽ ലാഭം, സന്താനഗുണ മനുഭവിക്കും. വിവാഹമാലോചിക്കുന്നവർക്ക് ഉത്തമ ബന്ധം ലഭിക്കും.
💥ഉത്രാടം : കാലാവസ്ഥാ ജന്യ രോഗങ്ങൾ പിടിപെടും , ധനപരമായി അനുകൂല സമയമല്ല , കർമ്മ രംഗത്ത് ഉന്നതി, സൗഹൃദങ്ങളിൽ ഉലച്ചിൽ, പൊതു പ്രവർത്തങ്ങളിൽ പ്രശസ്തി വർദ്ധിക്കും , സാമ്പത്തികമായി , പ്രവർത്തനങ്ങളിൽ വിജയം.
💥തിരുവോണം : ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന വിഷമതകൾ ശമിക്കും , സന്താന ഗുണമനുഭവിക്കും , കുടുംബ സൗഖ്യ വർദ്ധന, ബിസിനസ്സിൽ പുരോഗതി , മാനസിക മായ സംതൃപ്തി , മംഗള കമ്മങ്ങളിൽ സംബന്ധിക്കും , ആരോഗ്യപരമായ വിഷമതകളിൽ നിന്ന് മോചനം .
അവിട്ടം : താൽക്കാലിക ജോലികൾ സ്ഥിരപ്പെടും , തൊഴിൽ പരമായ യാത്രകൾ ,
പ്രവത്തനങ്ങളിൽ വിജയം, കുടുംബ സൗഖ്യം , ബന്ധുജന സമാഗമം. , മാനസിക സുഖവർദ്ധന , പ്രവർത്തനങ്ങളിൽ നേട്ടം, പരീക്ഷാ വിജയം .
💥ചതയം : വാത ജന്യ രോഗങ്ങൾ മൂലം വിഷമിക്കും ,ആരോഗ്യ കാര്യത്തിൽ അധിക ശ്രദ്ധ പുലർത്തുക , ബന്ധു ജനസഹായം ലഭിക്കും , മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും , സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്.
💥പൂരുരുട്ടാതി : കലാരംഗത്തു പ്രവൃത്തിക്കുന്നവർക്ക് പ്രശസ്തി , അനാവശ്യ ചിന്തകൾ മനസ്സിൽ നിന്ന് വിട്ടൊഴിയും , തൊഴിൽപരമായ ഉത്കണ്ഠ , ഗൃഹ സുഖം കുറയും, പ്രവർത്തനപരമമായ ബുദ്ധിമുട്ടുകളിൽ നിന്ന് മോചനം , പൈതൃക സ്വത്തിന്റെ അനുഭവം ഉണ്ടാവും.
💥ഉത്രട്ടാതി : യാത്രകൾ വേണ്ടിവരും , ഭക്ഷണ സുഖം കുറയും , പല്ലുകൾക്ക് രോഗസാദ്ധ്യത , സുഹൃത്തുക്കളുമായി സംഗമം ,ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനായി യാത്രകൾ വേണ്ടിവരും, വിശ്രമം ബന്ധുഗുണവർദ്ധന.
💥രേവതി : സാമ്പത്തികമായ നേട്ടങ്ങൾ, പിതാവിനോ പിതൃ സ്ഥാനീയര്ക്കോ അരിഷ്ടതകള് അനുഭവപ്പെടും. ഗൃഹാന്തരീക്ഷം അസംതൃപ്തകരമായിരിക്കും. വാഹന സംബന്ധമായി ചെലവുകള് വര്ദ്ധിക്കും. മനസിന് വിഷമം നൽകുന്ന വാർത്തകൾ കേൾക്കും . ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ.
സജീവ് ശാസ്താരം