Kerala

വന്യജീവി ആക്രമണം തടയാൻ സംസ്ഥാന സർക്കാർ നിയമ നിർമ്മാണം നടത്തണം: സജി മഞ്ഞക്കടമ്പിൽ

 

കോട്ടയം: കേരളത്തിൽ വർദ്ധിച്ച് വരുന്ന വന്യമൃഗ ആക്രമണം തടയാൻ സംസ്ഥാന സർക്കാർ കർശന നിയമ നിർമ്മാണം നടത്തണമെന്നും മനുഷ്യജീവന് സംരക്ഷണം ലഭിക്കുന്ന തരത്തിലുള്ള പുതിയ വനം വന്യജീവി സംരക്ഷണ നിയമമാണ് പാസാക്കേണ്ടതെന്നും കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

നാട്ടിലിറങ്ങുന്ന വന്യജീവികളെ തുരുത്താനുള്ള അധികാരം കർഷകർക്ക് നൽകുക മാത്രമാണ് ഏക പരിഹാരം എന്നും സജി പറഞ്ഞു.വയനാട്ടിൽ കടുവാ ആക്രമണത്തിൽ മരണപ്പെട്ട രാധയുടെ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top