Kerala

മുണ്ടുപാലം പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാൾ പ്രദക്ഷിണം ഭക്തി സാന്ദ്രം

പാലാ ൽ : മുണ്ടുപാലം പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാൾ പ്രദക്ഷിണം ഭക്തി സാന്ദ്രമായി.ഇന്ന് വൈകിട്ട് ളാലം പഴയപള്ളിയിൽ നാലുമണിക്ക് ആഘോഷമായ വിശുദ്ധ കുർബാന റവ ഫാദർ സ്കറിയ മേനാമ്പറമ്പിലിന്റെ കാർമ്മികത്വത്തിൽ നടത്തപ്പെട്ടു .തുടർന്ന് ലദീഞ്ഞിനു ശേഷം ആഘോഷമായ പ്രദക്ഷിണം ആരംഭിച്ചു .

സെന്റ് മേരീസ് കോൺവെന്റ് ;മാർക്കറ്റ് ജങ്ഷൻ ;അഡാർട്ട് ;കൊണ്ടാട്ട് കടവ് ;മുണ്ടുപാലം , തെരുവംകുന്ന് ;നെല്ലിത്താനം ;കരൂർ ലിങ്ക് റോഡ് എന്നെ പണ താളുകളിൽ ലദീഞ്ഞിനു ശേഷം ന്യൂഫം റോഡിലൂടെ വന്നു മുണ്ടുപാലം കുരിശുപള്ളിയിൽ സമാപിച്ചു.നാളെ ഞായറാഴ്ചയാണ് പ്രധാന പെരുന്നാൾ ദിവസം രാവിലെ 6.30 ആഘോഷമായ വിശുദ്ധ കുർബാന ,സന്ദേശം ഫാദർ ജോസഫ് ആലഞ്ചേരി;10.15 ന്  പ്രസുദേന്തി വാഴ്ച ;10.30 ന് ഫാദർ ജോസഫ് കുറുപ്പാഷെറിലിന്റെ കാർമ്മികത്വത്തിൽ  ആഘോഷമായ തിരുന്നാൾ ,  കുർബാന .സന്ദേശം ലദീഞ് ;

12 ന് കാർഷിക വിഭവങ്ങളുടെ ലേലം .വൈകിട്ട് അഞ്ചിന് ലദീഞ് .ആഘോഷമായ തിരുന്നാൾ പ്രദക്ഷിണം ആരംഭിക്കും.മുണ്ടുപാലത്ത് വന്നു വലവൂർ റൂട്ടിലൂടെ ഗുഡ് ഷെപ്പേർഡ് സെമിനാരി ;ബോയ്സ് ടൗൺ ;കരുണാലയം ജങ്ഷൻ ;അൽഫോൻസാ നഗർ ,കൊക്കാപ്പള്ളി ;പൂതക്കുഴി ;ഡേവിസ് നഗർ എന്നെ പന്തലുകളിലെ പ്രാർത്ഥനയ്ക്ക് ശേഷം മുണ്ടുപാലം കുരിശുപള്ളിയിൽ സമാപിക്കുന്നു .പാലാ രൂപതയിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ പ്രദക്ഷിണമാണ് മുണ്ടുപാലം പള്ളിയിലേത്.

ഫാദർ ജോസഫ് തടത്തിൽ(വികാരി) ;ഫാദർ ജോസഫ് ആലഞ്ചേരിൽ;ഫാദർ സ്കറിയ മേനാംപറമ്പിൽ;ഫാദർ ആന്റണി നങ്ങാപറമ്പിൽ ;കൈക്കാരന്മാരായ തങ്കച്ചൻ പെരുമ്പള്ളിൽ;ടോം ഞാവള്ളിൽ തെക്കേൽ ;പി ഡി മാണി കുന്നംകോട്ട്‌;ബേബി ചെറിയാൻ ചക്കാലയ്ക്കൽ എന്നിവരും , തിരുന്നാൾ കൺവീനർമാരായ ജോസുകുട്ടി പൂവേലിൽ;ലിജോ ആനിത്തോട്ടം ;ഷൈജി പാവന ;തോംസൺ കണ്ണംകുളം ;ജിജി മഞ്ഞക്കടമ്പിൽ ;ജോയി പുളിക്കക്കുന്നേൽ ;തോമസ് വളവനാൽ ;സണ്ണി കാഡിയമാറ്റം ;സൗമ്യ പാവന ;തോമാച്ചൻ പുറപ്പുഴ;സോണി വറണ്ടിയാനി എന്നിവർ തിരുന്നാൾ പ്രദക്ഷിണത്തിനു നേതൃത്വം നൽകി .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top