Kerala

സർക്കാർ ചീഫ് വിപ്പ് എൻ ജയരാജിൻ്റെ സീറോ അവർ, ഫെഡറലിസം പ്രതിസന്ധികളും പ്രതിരോധങ്ങളും : പുസ്തകം ഐഇഎസ് പരീക്ഷയിൽ വിജയിച്ച അൽ ജമീല ഏറ്റുവാങ്ങി

Posted on

 

കോട്ടയം : സർക്കാർ ചീഫ് വിപ്പ് എൻ ജയരാജിൻ്റെ സീറോ അവർ, ഫെഡറലിസം പ്രതിസന്ധികളും പ്രതിരോധങ്ങളും പുസ്തകം ഐഇഎസ് പരീക്ഷയിൽ വിജയിച്ച അൽ ജമീല ഏറ്റുവാങ്ങി. കറുകച്ചാൽ സ്വദേശിനിയായ അൽ ജമീല ഇന്ത്യൻ എക്കണോമിക് സർവീസ് പരീക്ഷയിൽ 12 ആം റാങ്ക് ആണ് സ്വന്തമാക്കിയത്. എൻ ജയരാജിൻ്റെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് അൽ ജമീല ഐ ഇ എസ് പരീക്ഷയ്ക്ക് തയ്യാറെടുപ്പ് നടത്തിയത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇവർ ചീഫ് വിപ്പ് എൻ ജയരാജിനെ കാണാൻ പാർട്ടി ഓഫിസിൽ എത്തിയത്. ഈ സമയത്താണ് ഇദ്ദേഹം തൻ്റെ പുസ്തകം ഇവർക്ക് സമ്മാനമായി നൽകിയത്.പുസ്തകം കേന്ദ്ര -സംസ്ഥാന ബന്ധങ്ങളിലുണ്ടായ വിള്ളലുകൾ വരച്ചുകാട്ടുന്നതാണ്. ഭരണഘടനാപരമായി സംസ്ഥാനങ്ങൾക്ക് ലഭിച്ച അധികാരങ്ങളെ കവർന്നെടുത്തു സാമ്പത്തികമായി കൂച്ചുവിലങ്ങിടുന്ന സമീപനമാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടായി കേന്ദ്ര സർക്കാർ സ്വീകരിച്ചുവരുന്നത്. ഇതിനെതിരെ വിവിധ ദിനപത്രങ്ങളിൽ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. കേരളം ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

കോട്ടയം നെടുംകുന്നം സ്വദേശിയായ അൽ ജമീല പന്ത്രണ്ടാം ക്ലാസിനു ശേഷം ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ എം എ എക്കണോമിക്‌സ് ഇന്റർഗ്രറ്റഡ് പ്രോഗ്രാമിനാണ് ചേർന്നത്. അവിടെ മൂന്നുവർഷത്തെ പഠനത്തിനു ശേഷം ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിലേക്ക് ചുവട്മാറ്റി. സെന്റർ ഫോർ എക്കണോമിക് സ്റ്റഡീസ് ആൻഡ് പ്ലാനിങ്ങിലെ എം എ പഠനകാലത്ത് ആദ്യ ശ്രമത്തിൽ തന്നെ ജെ ആർ എഫ് ഫെലോഷിപ്പും ഗേറ്റും നേടി.2022ൽ എം എ പൂർത്തിയാക്കിയതിന് പിന്നാലെ ജെഎൻയുവിൽ തന്നെ പിഎച്ച്ഡിക്ക് ചേർന്നു പിജി കഴിഞ്ഞ സമയത്ത് ഐ ഇ എസ് പരീക്ഷയ്ക്കുള്ള കോച്ചിങ്ങിന് പോയിരുന്നെങ്കിലും പി എച്ച് ഡി പഠനം ആരംഭിച്ചതോടെ ഇത് ഒഴിവാക്കി.

പി എച്ച് ഡി തിരക്കുകൾ കാരണം പരീക്ഷയും എഴുതിയില്ല.പിഎച്ച്ഡി കോഴ്‌സസ് വർക്കുകളും പ്രാഥമിക റിപ്പോർട്ടുകളും പൂർത്തിയായതോടെയാണ് ഇക്കൊല്ലം ഐ ഇ എസ് പരീക്ഷയ്ക്കുള്ള ഒരുക്കം തുടങ്ങിയത് മാർച്ച് മുതൽ സജീവമായ തയ്യാറെടുപ്പ് ഒപ്പം പി എച്ച് ഡി യുടെ ജോലികളും ഏറെ സമ്മർദം നിറഞ്ഞ ദിവസങ്ങളായിരുന്നെങ്കിലും ആദ്യ ശ്രമത്തിൽ തന്നെ റാങ്ക് പട്ടികയിൽ ഇടംപിടിച്ചത്തിന്റെ സന്തോഷത്തിലാണ് അൽ ജമീല. അമ്മ അജിത സലാം സി.എ ജി.എസ്.ടി വകുപ്പ് പൊൻകുന്നം ഓഫിസിൽ ഡെപ്യൂട്ടി കമ്മിഷണറാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version