Kerala

പാലയ്ക്കു പോരെ:കൊച്ചിൻ മൻസൂറിന്റെ അനശ്വര ഗാനങ്ങൾ ആസ്വദിക്കാം :സമ്മാനവും നേടാം

പാലാ: ലയൺസ് ക്ലബ് ഓഫ് പാലാ ടൗൺ റോയലിൻ്റെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി സമൂഹ വിവാഹം ഫെബ്രുവരിയിൽ നടക്കും. ഇതിനു മുന്നോടിയായി പ്രശസ്ത ഗായകനായ കൊച്ചിൻ മൻസൂറിന്റെ ഗാനസന്ധ്യ ‘വാടാമലരുകൾ’ ജനുവരി 26 ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ 9 മണി വരെ പാലാ മുനിസിപ്പൽ ടൗൺഹാളിൽ നടക്കുമെന്ന് സംഘാടകർ പാലാ മീഡിയ അക്കാഡമിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

19.5 മണിക്കൂർ തുടർച്ചയായി പാടി ഗിന്നസ് ബുക്കിൽ ഇടം നേടിയ കൊച്ചിൻ മൻസൂർ ശ്രോതാക്കളുടെ ആവശ്യപ്രകാരം പാട്ടുകൾ പാടുന്ന ഗായകൻ കൂടിയാണ്. പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. പങ്കെടുക്കുന്നവരിൽ നിന്നും ഓരോ മണിക്കൂറിലും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സമ്മാനങ്ങളും ലഭിക്കും.

Lions Club of Pala Town Royal പ്രവർത്തനമാരംഭിച്ചിട്ട് 10 വർഷങ്ങൾ പിന്നിടുകയാണ്. ഇതിനോടകം നിരവധിയായ പരിപാടികളാണ് Pala Town Royal Club -ന്റെ നേതൃത്വത്തിൽ നടത്തിയിട്ടുള്ളത്. നിർദ്ധനരായ രോഗികൾക്ക് ഡയാലിസിസ് കിറ്റ് വിതരണം, പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠന സഹായം, സ്‌കൂളുകളിൽ സൗജന്യമായി ന്യൂസ്പേപ്പർ നൽകൽ, അഗതിമന്ദിരങ്ങളിൽ ഭക്ഷണവിതരണം, പ്രകൃതിസംരക്ഷണത്തിനായി ഹരിതവനം പദ്ധതി നടപ്പാക്കൽ, ഗാന്ധി ജയന്തിദിനത്തിൽ ട്രാൻസ്പോർട്ട് ബസുകൾ കഴുകി വൃത്തിയാക്കൽ, കുട്ടികൾക്ക് ചിത്രരചന മത്സരം,

സൗജന്യമായി നേത്ര പരിശോധനാ ക്യാമ്പി, പാവപ്പെട്ടവർക്കായി ഭക്ഷ്യകിറ്റ് വിതരണം, ഭവനരഹിതർക്ക് പുതിയ വീടുകൾ നിർമ്മിച്ച് നൽകൽ എന്നിവയെല്ലാം ക്ലബ്ബിൻ്റെ സേവനപദ്ധതിയിൽ ചിലതുമാത്രമാണ്. കോവീഡ് മഹാമാരിക്കാലത്ത് ലയൺസ് ക്ലബ്ബ് നടത്തിയിട്ടുള്ള കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക സഹായങ്ങളും പ്രത്യേകം പ്രശംസനീയമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top