പത്തനംതിട്ട: മാണി സി കാപ്പൻ എം എൽ എയുടെ കാർ അപകടത്തിൽപ്പെട്ടു. പത്തനംതിട്ട കടമ്പനാട് വച്ചായിരുന്നു സംഭവം. അപകട സമയത്ത് എം എൽ എ കാറിൽ ഇല്ലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ടയർ ഊരിപ്പോയി നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു.
എം എൽ എയെ ചക്കുവളിഭാഗത്ത് ഇറക്കിയ ശേഷം ഡ്രൈവർ പാലായിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടയിൽ ടയർ കാറിൽ നിന്ന് വേർപെടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട വാഹനം അതുവഴി വന്ന കാറിലിടിച്ചു. ആ കാറിലുണ്ടായിരുന്നയാൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.