Kottayam
വെള്ളികുളം സെൻ്റ് ആൻ്റണീസ് എച്ച്. എസിലെ അലുംമ്നി അസോസിയേഷൻ്റെ യോഗം സ്കൂൾ മാനേജർ ഫാ. മൈക്കിൾ വടക്കേക്കരയുടെ അധ്യക്ഷതയിൽ ചേർന്നു
കോട്ടയം :വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് എച്ച്. എസിലെ അലുംമ്നി അസോസിയേഷൻ്റെ യോഗം സ്കൂൾ മാനേജർ ഫാ. മൈക്കിൾ വടക്കേക്കരയുടെ അധ്യക്ഷതയിൽ ചേർന്നു. തീക്കോയി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ബിനോയി ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ കരസ്ഥമാക്കിയ പൂർവവിദ്യാർത്ഥിയും പി റ്റി എ പ്രസിഡൻ്റുമായ ആൻ്റണി കെ ജെ യ്ക്ക് സ്വീകരണം നൽകി. അലുമ്നി അസോസിയേഷൻ്റെ തെരഞ്ഞെടുപ്പ് നടത്തി.
പ്രസിഡൻ്റായി ഓമന വി തോമസ്, സെക്രട്ടറിയായി ജോമി ആൻ്റണി, വൈസ് പ്രസിഡൻ്റായി ഗോപാലകൃഷ്ണൻ, ജോയിൻ്റ് സെക്രട്ടറിയായി നോബിൾ പി എസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.ഹെഡ് മാസ്റ്റർ ജോ സെബാസ്റ്റ്യൻ , പി. റ്റി. എ. പ്രസിഡൻ്റ് കെ. ജെ. ആൻ്റണി, സെക്രട്ടറി ജോമി ആൻ്റണി എന്നിവർ പ്രസംഗിച്ചു. സ്കൂൾ ആരംഭിച്ച 1949 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി ഉൾപ്പെടെയുള്ളവർ പങ്കെടുത്തത് ഏവർക്കും തങ്ങളുടെ കലാലയ സ്മരണകൾ ഒരിക്കൽ കൂടി പങ്കുവയ്ക്കുന്നതിന് സഹായകമായി.