Kerala
പാലാ കെ.എം മാണി മൊമ്മോറിയൽ സിന്തറ്റിക് ട്രാക്കിന് 7 കോടിയുടെ ഭരണാനുമതി ലഭിച്ചു
കോട്ടയം :നിരവധി ദേശീയ അന്തർദേശീയ താരങ്ങളെ വാർത്തെടുത്ത പാലാ മുനിസിപ്പൽ സ്റ്റേഡിയം യശ്ശശരീരനായ കെ.എം മാണി ധന കാര്യ മന്ത്രിയായിരുന്നപ്പോൾ 22 കോടി രൂപ ബഡ്ജറ്റിൽ ഉൾപ്പെടുത്തി നിർമ്മിച്ചതാണ് പാലാ സിന്തറ്റിക് സ്റ്റേഡിയം. കോട്ടയം ജില്ലയിലെ ഏക സിന്തറ്റിക് സ്റ്റേഡിയം എന്നതിലുപരി സമീപ ജില്ലകളിലെ കായിക താരങ്ങളും പരിശിലനം നടത്തുന്നത് ഈ സ്‌റ്റേഡിയത്തിലാണ്.നിരവധി സ്കൂൾ, കോളേജ്, യൂണിവേഴ്സ്റ്റി മൽസരങ്ങൾക്കാണ് ഈ സ്റ്റേഡിയം വേദിയാകുന്നത്.
എന്നാൽ തുടർച്ചയായി ഉണ്ടായ വെള്ളപ്പൊക്കത്തിൽ സ്റ്റേഡിയത്തിലെ ട്രാക്കുകൾ നശിച്ച് പോവുകയും ഇത് കായിക പ്രേമികളെ നിരാശരാക്കുകയും ചെയ്തിരുന്നു.നഗരസഭയുടെ സാമ്പത്തിക ബുദ്ധിമുട്ട് നിമിത്തം ഇത് മെയിൻ്റ്സ് ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ ജോസ് കെ.മാണി എംപി യോടും മുൻ എംപി തോമസ് ചാഴികാടനോടും മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ,മുൻ വിദ്യഭ്യാസ കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് പീറ്റർ, വിദ്യാഭ്യാസ കായിക സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലം പ്പറമ്പിൽ എന്നിവരുടെ നേത്യത്യത്തിൽ നഗരസഭ സർക്കാർ ധനസഹായത്തിനായി ആവശ്യപ്പെടുകയുണ്ടായി.
ജോസ് കെ.മാണി എംപിയും തോമസ് ചാഴിക്കാടനും ഈ വിഷയം മുഖ്യമന്ത്രി പിണറായി വിജയൻ്റെ ശ്രദ്ധയിൽപ്പെടുത്തുകയും തന്മൂലം ബഡ്ജറ്റിൽ 7 കോടി രൂപ ഉൾപ്പെടുത്തുകയും ചെയ്തു.തുടർന്ന് നടപടിക്രമങ്ങൾ പൂർത്തികരിച്ചാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്.ഉടൻ സാങ്കേതിക അനുമതി ലഭ്യമാക്കി ടെൻഡർ ചെയ്ത് സിന്തറ്റിക് ട്രാക്കിൻ്റെ കേടുപാടുകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സംസ്ഥാന കായിക വകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് ജോസ്.കെ.മാണി എംപി പറഞ്ഞു.
കെ.എം മാണി എം.ൽ.എ ആയിരുന്നപ്പോൾ ആസ്തി വികസന ഫണ്ടിൽ നിന്ന് സ്റ്റേഡിയത്തിലെ ഗ്യാലറി നിർമ്മാണത്തിനും ലൈറ്റുകൾ സ്ഥാപിക്കുന്നതിനുമായി 2 കോടി അനുവദിച്ചിരുന്നെങ്കിലും തുടർന്ന് വന്ന ജനപ്രതിനിധി ഈ തുക വകമാറ്റിയതിനാൽ ഗ്യാലറി നിർമ്മാണം ആരംഭിക്കാൻ സാധിച്ചിട്ടില്ലായെന്ന് ഷാജു തുരുത്തൻ പറഞ്ഞു.