Kerala
വരാനിരിക്കുന്ന കാലങ്ങൾ ഭാരതീയ ജനതാ പാർട്ടിയുടേതെന്ന് പുതുതായി ഭാരവാഹിത്വം ഏറ്റെടുത്ത അഡ്വ ജി അനീഷ്
പാലാ :വരാനിരിക്കുന്ന കാലങ്ങൾ ഭാരതീയ ജനതാ പാർട്ടിയുടേതെന്ന് പാലാ മണ്ഡലം പ്രസിഡണ്ട് അഡ്വ ജി അനീഷ് അഭിപ്രായപ്പെട്ടു;മണ്ഡലം പ്രവർത്തക കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .പാലായിൽ ഭാരതീയ ജനതാ പാർട്ടിയെ അടുത്ത തദ്ദേശ തെരെഞ്ഞെടുപ്പിൽ നിയമക ശക്തിയാക്കി മാറ്റയുക എന്നതാണ് നമ്മുടെ ലക്ഷ്യം.കൊഴുവനാലും ,മീനച്ചിലും ,മുത്തോലിയിലും ഭാരതീയ ജനതാ പാർട്ടിയുടെ കൊടിക്കൂറ ഉയരുക തന്നെ ചെയ്യുമെന്ന് അഡ്വ ജി അനീഷ് പ്രസ്താവിച്ചു.
കൺവൻഷൻ അഡ്വ നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.ലിജിലാൽ മുഖ്യ പ്രഭാഷണം നടത്തി.ഷോൺ ജോർജ് ;രഞ്ജിത്ത് മീനഭവൻ;ബിനീഷ് ചൂണ്ടച്ചേരി;സുമിത് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.