Kerala

മനുഷ്യജീവന് ഭീക്ഷണിയായ വന്യമൃഗങ്ങളെ നേരിടുന്നതിന് കേന്ദ്ര അനുമതി വേണ്ട :- ഫ്രാൻസിസ് ജോർജ് എം.പി

Posted on

 

കോട്ടയം :-മനുഷ്യ ജീവന് ഭീക്ഷണി ഉയർത്തുന്ന അക്രമകാരികളായ വന്യ മൃഗങ്ങളെ നേരിടുന്നതിന് കേന്ദ്ര നിയമം തടസ്സമാണന്ന മുഖ്യമന്ത്രിയുടെ വാദം വസ്തുതകൾക്ക് നിരക്കുന്നതല്ലന്ന് അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. പറഞ്ഞു.നാട്ടിലിറങ്ങുന്ന അക്രമകാരികളായ വന്യ മൃഗങ്ങളെ വെടിവയ്ക്കണമെങ്കിൽ ആറംഗ സമിതി യോഗം ചേർന്നു തീരുമാനിക്കണമെന്ന് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ശരിയല്ലന്നാണ് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്രർ യാദവ് ഫ്രാൻസിസ് ജോർജിനയച്ച കത്തിൽ നിന്ന് വ്യക്തമാകുന്നത്.

വന്യജീവി ആക്രമണം തടയുന്നത് സംബന്ധിച്ച് ഫ്രാൻസിസ് ജോർജ് എം.പി. നൽകിയ നിവേദനത്തിന് മറുപടിയായി 2024 സെപ്റ്റംബറിൽ കേന്ദ്ര മന്ത്രി അയച്ച കത്തിലാണ് വന്യജീവികളെ നേരിടുന്നതിന് സംസ്ഥാനങ്ങൾക്കുള്ള അധികാരങ്ങൾ സംബന്ധിച്ച് ചൂണ്ടിക്കാണിച്ചിട്ടുള്ളത്.മനുഷ്യജീവന് അപകടകാരികളായ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട വന്യമൃഗങ്ങളെ വെടിവയ്ക്കുവാൻ ഉള്ള അനുവാദം നൽകാൻ സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡന് 1972ലെ വന നിയമപ്രകാരം തന്നെ അധികാരം ഉണ്ടെന്ന് കത്തിൽ വ്യക്തമാക്കിയിരിക്കുന്നു.

ഷെഡ്യൂൾ രണ്ടിൽ ഉൾപ്പെട്ടതും മനുഷ്യജീവന് മാത്രമല്ല സ്വത്തുവകകൾക്കും ഭീക്ഷണി ഉയർത്തുന്നതുമായ വന്യ മൃഗങ്ങളെ വെടിവയ്ക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡനോ ചുമതലപ്പെടുത്തുന്ന ഏതൊരു ഓഫീസർക്കോ അധികാരം ഉണ്ടെന്നും കത്തിൽ പറയുന്നു.വസ്തുതകൾ ഇതായിക്കെ മലയോരെ കർഷകരെ തെറ്റിദ്ധരിപ്പിച്ച് സർക്കാർ കൈ കഴുകാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്.

സംസ്ഥാന സർക്കാരിൽ നിഷ്പ്തമായ അധികാരങ്ങൾ കർഷകരുടെ ജീവനും കാർഷിക വിളകളും സംരക്ഷിക്കാൻ വേണ്ടി ഉപയോഗിക്കുന്നതിന്ന് പകരം കേന്ദ്ര സർക്കാരിനെ പഴിചാരുന്ന സ്ഥിരം പല്ലവിയാണ് ഇക്കാര്യത്തിലും മുഖ്യമന്ത്രി പിന്തുടരുന്നതെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.

ആധുനീക സാങ്കേതിക വിദ്യകളും ഉപകരണങ്ങളും ഉപയോഗിച്ച് വന്യജീവികളുടെ സഞ്ചാരപഥങ്ങൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകാൻ പ്രത്യേക പരിശീലനം നേടിയ ദ്രുതകർമ്മസേനയെ സഞ്ചമാക്കണമെന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചതായും കത്തിൽ എടുത്ത് പറയുന്നുണ്ടന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version