പാലാ :വെളുപ്പിന് അഞ്ചിന് തന്നെ മാരത്തോൺ ആരംഭിക്കണമെന്ന് സംഘാടകർക്ക് നിർബന്ധമായിരുന്നു.അതുകൊണ്ടു തന്നെ കൃത്യം അഞ്ചിന് തന്നെ 21 കിലോ മീറ്ററിന്റെ മാരത്തൺ ആരംഭിച്ചു.സിബി സാർ ഫ്ലാഗ് ഓഫ് ചെയ്തപ്പോൾ തിങ്ങി നിറഞ്ഞ കായീക താരങ്ങൾ റോഡ് നിറഞ്ഞോടി.അംബര വരെയും തിരിച്ചുമാണ് മരത്തണിന്റെ 21 കിലോ മീറ്റർ ദൂരം .
തുടർന്ന് പത്ത് കിലോ മീറ്റർ മാരത്തൺ മാഗി ജോസ് മേനാമ്പറമ്പിൽ ഫ്ലാഗ് ഓഫ് ചെയ്തു.ആറ് മണിക്ക് മൂന്ന് കിലോ മീറ്റർ മാരത്തൺ പാലാ ഡി വൈ എസ് പി കെ സദൻ ഫ്ലാഗ് ഓഫ് ചെയ്തു.
21 കിലോ മീറ്റർ മാരത്തണിൽ ഒന്നാം സ്ഥാനം മലപ്പുറം മുഹമ്മദ് സെബിൻ നേടി ;രണ്ടാം സ്ഥാനം മനോജ് കോതമംഗലവും ;സജിത്ത് ഇടുക്കി മൂന്നാം സ്ഥാനവും നേടി.10 കിലോ മീറ്റർ മാരത്തണിൽ അരുൺ പാലക്കാട് ഒന്നാം സ്ഥാനവും ,മനോജ് സെന്റ് തോമസ് കോളേജ് തൃശൂർ രണ്ടാം സ്ഥാനവും ;സരുൺ പാലാ മൂന്നാം സ്ഥാനവും നേടി .മൂന്നു കിലോ മീറ്റർ മാരത്തണിൽ ഒന്നാം സ്ഥാനത്തെത്തിയത് അമീൻ ഷൗക്കത്ത് ഈരാറ്റുപേട്ടയാണ് .വിജയികൾക്ക് പാലാ ഡി വൈ എസ് പി കെ സദൻ സമ്മാനം വിതരണം ചെയ്തു.
മാഗി ജോസ് മേനാമ്പറമ്പിൽ;ഗിന്നസ് കാപ്പൻ;ചെറി മേനാമ്പറമ്പിൽ;അനൂപ് സോമൻ എന്നിവർ മുഖ്യ സംഘടകരായിരുന്നു.