Kottayam
എ .ഐ .സി.സി സെക്രട്ടറിയും, കർണ്ണാടക സ്വദേശിയുമായ കെ.പി.മോഹനന് പാലാ ചക്കാമ്പുഴയിൽ വച്ചുണ്ടായ വാഹന അപകടത്തിൽ പരിക്ക്
കോട്ടയം: പാലാ: കോൺഗ്രസ്റ്റിന് അഖിലേന്ത്യാ സെക്രട്ടറിയായ കെ.പി മോഹനന് വാഹന അപകടത്തിൽ പരിക്കേറ്റു.പാർട്ടി ദൗത്യവുമായി കേരളത്തിലെത്തിയ ഇദ്ദേഹം തിരുവനന്തപുരത്ത് നിന്നും ഗോവയ്ക്ക് പോകുന്ന വഴിയിൽ പാലായ്ക്കടുത്ത് ചക്കാമ്പുഴയിൽ വച്ചാണ് അപകടമുണ്ടായത്.
ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ പാലാ മരിയൻ മെഡിക്കൽ സെൻ്ററിൽ എത്തിച്ചു.കാലിന് ഒടിവുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ ഡോക്ടർമാർ ഒരു മാസത്തെ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട് .ബിജു പുന്നത്താനം (കോട്ടയം ഡി.സി.സി വൈസ് പ്രസിഡണ്ട്) ,ലിജിൻ തോമസ് ,പാലാ മുൻസിപ്പൽ കൗൺസിലർ വി.സി പ്രിൻസ് തുടങ്ങിയവർ ആശുപത്രിയിലെത്തി .