പാലാ: പിതാവ് മരിച്ച് 13 -)o ദിവസം മകനും മരിച്ചു. വടവാതൂർ അറയ്ക്കൽ പീറ്റർ ദേവസ്യ (73) 5 നു ഉച്ചകഴിഞ്ഞാണ് മരിച്ചത്. ഇന്ന് (18.01) ഉച്ചകഴിഞ്ഞ് മകൻ ജിജോ പീറ്ററും (41) മരിച്ചു.
ജിജോയുടെ സംസ്കാരം ഇന്ന് (19.01) ഉച്ചകഴിഞ്ഞ് 2 ന് പാലയ്ക്കാട്ടുമല അറയ്ക്കൽ വസതിയിൽ ആരംഭിച്ച് പാലയ്ക്കാട്ടുമല നിത്യസഹായ മാതാ പള്ളിയിൽ.
പാലയ്ക്കാട്ടുമല പതിപ്പള്ളിയേൽ സിനിയാണ് ഭാര്യ. മക്കൾ: അലൻ, ആൽവിൻ, അന്ന. പീറ്ററിന്റെ മറ്റു മക്കൾ: ജിസ്മി, ജിനീഷ്. മരുമക്കൾ: മനീഷ് കുറുപ്പുംപറമ്പിൽ, മണർകാട്. ജിനു പാലക്കുളത്ത്, വെള്ളൂർ പാമ്പാടി.