Kottayam

വർഗീയ പരാമർശം നടത്തി ജനങ്ങളെ ആരും തമ്മിൽ തല്ലിക്കരുത്. സമൂഹത്തെ വിഭജിക്കരുത്:എം ജി ശേഖരൻ

Posted on

 

ഈരാറ്റുപേട്ട:ഇന്ത്യൻ ജനത ഒന്നായി ചേർന്ന് നിന്ന് പോരാടി നേടിയ സ്വാതന്ത്ര്യം തുടർന്ന് രാജ്യത്തിന് ലഭിച്ച പരമോന്നത ഭരണഘടനയിൽ നമ്മൾ അഭിമാനിക്കുന്നു. നമ്മുടെ മതനിരപേക്ഷതയും ഐക്യവും പരസ്പര ബഹുമാനവും ജാതിമത രാഷ്ട്രീയ പ്രദേശ അതിർവരമ്പുകൾക്കപ്പുറം നമുക്കുള്ള പരസ്പര വിശ്വാസവും സാമൂഹ്യബന്ധങ്ങളും വ്യക്തിബന്ധങ്ങളും നാം പ്രാധാന്യത്തോടെ കാണണം. ഇത് മറന്നാൽ നമ്മൾ മനുഷ്യത്വം ഇല്ലാത്തവരും ചെന്നായ്ക്കളും രക്ത പാനികളും ആകും മറക്കരുത്.

കേവലം രാഷ്ട്രീയവും വ്യക്തിപരവും ആയ ലാഭം ലക്ഷ്യം വെച്ചുള്ള വർഗീയ വിദ്വേഷ പ്രചരണങ്ങളും പ്രതികരണങ്ങളും കൊണ്ട് രാജ്യത്താകെ വർഗീയ ഫാസിസ്റ്റ് ശക്തികൾ ജനങ്ങളെ ഭിന്നിപ്പിച്ച അരാജകത്വവും സംഘർഷങ്ങളും ഉണ്ടാക്കി ചെന്നായ്ക്കളെപ്പോലെ രക്തം കുടിക്കാൻ ശ്രമിക്കുകയാണ്. ഈ ദുഷ്ട ശക്തികൾക്ക് സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലോ ഭരണഘടനാ രൂപീകരിച്ചതിലോ ഒരു പങ്കുംഇല്ല എന്നതും നാം തിരിച്ചറിയണം. ശാപം എന്ന് പറയട്ടെ ആ ശക്തികൾ ഇന്ന് രാഷ്ട്രീയ അധികാരത്തിലാണ് ഒരു അധികാരസ്ഥാനങ്ങളും ശാശ്വതമല്ല എന്ന് എല്ലാവരും അറിയണം ഒരു വർഗീയതയെ മറ്റൊരു വർഗീയത കൊണ്ട് എതിർക്കാനോ ഒതുക്കാനോ ഒരിക്കലും നടക്കില്ല. മതനിരപേക്ഷ ശക്തികളും ജനാധിപത്യ ശക്തികളും ഒറ്റക്കെട്ടായി നിന്ന് വർഗീയ വിഭജനത്തെ തടയണം ജനങ്ങൾ ഒന്നായി ജീവിക്കുന്ന ഇവിടെ വിദ്വേഷതിന് സ്ഥാനമില്ലെന്ന് ഐക്യം കൊണ്ട് തെളിയിക്കണം. വികാരം അല്ല വിവേകമാണ് നമുക്കും സമൂഹത്തിനും വേണ്ടത്.

മുൻ എംഎൽഎയും മുതിർന്ന രാഷ്ട്രീയപ്രവർത്തകനും ആയ പിസി ജോർജിന്റെ സമീപനാളിലെ പരാമർശങ്ങൾ നമ്മുടെ നാടിനും സംസ്കാരത്തിനും സാമൂഹ്യബന്ധങ്ങൾക്കും ഒട്ടും നിരക്കുന്നതല്ല ലക്ഷ്യം എന്താണെങ്കിലും ആവർത്തിക്കപ്പെടാൻ പാടില്ലാത്തതാണ് നാം ഓരോരുത്തരുടെയും ജീവിതം ചുരുങ്ങിയ കാലത്തേക്ക് മാത്രമാണ് .

അത് നന്മ പ്രവർത്തികൾക്കും സംസാരങ്ങൾക്കും ആകണം. ദുഷ്ട ലക്ഷ്യങ്ങളും ദുഷ്ട ചിന്തകളും പ്രതികരണങ്ങളും പൂർണ്ണമായും ഒഴിവാക്കുക നാട്ടിൽ കലാപം ഉണ്ടാക്കാൻ ആരും ബോധപൂർവ്വം ശ്രമിക്കരുത് നാടിന്റെയും ജനങ്ങളുടെയും ഐക്യവും സ്നേഹവും പരസ്പര ബഹുമാനവും ആണ് പ്രധാനo എന്ന് തിരിച്ചറിയുക.

എം ജി ശേഖരൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version