Kerala
പാലാ സെന്റ് തോമസ് സ്കൂളിലെ വിദ്യാര്‍ത്ഥിയുടെ ദൃശ്യം പ്രചരിപ്പിച്ച സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി
കോട്ടയം പാലായില്‍ വിദ്യാര്‍ത്ഥിയെ ഉപദ്രവിച്ച് ദൃശ്യം പ്രചരിപ്പിച്ചെന്ന ആരോപണത്തില്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി.
പാലാ സെന്റ് തോമസ് ഹൈസ്കൂളിലെ വിദ്യാർത്ഥിയെ സഹപാഠികൾ സംഘം ചേർന്ന് ഉപദ്രവിച്ചത് കുട്ടിയുടെ പിതാവ് പരാതി നൽകിയിരുന്നു .പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .
പാലായിലും പരിസരത്തും ലഹരി ഉപയോഗം വ്യാപകമാവുന്നത് രക്ഷിതാക്കളിൽ ആശങ്ക ഉളവാക്കുന്നുണ്ട്.കുട്ടികളുടെ മാതാപിതാക്കൾ ഇത് സംബന്ധിച്ച് കോട്ടയം മീഡിയായോട് പ്രതികരിച്ചു .പോലീസും എക്സൈസും ജാഗ്രത പാലിക്കുന്നുണ്ടെങ്കിലും ലഹരി ഉപയോഗം വ്യാപകമാവുകയാണ് .