Kottayam

വനനിയമ ഭേദഗതി പിൻവലിച്ചസർക്കാരിന് അഭിനന്ദനങ്ങൾ: കർഷക യൂണിയൻ (എം)

പാലാ : മലയോര കർഷകർക്ക്കൂടുതൽ ദോഷകരമാകുമായിരുന്ന വന നിയമ ഭേദഗതി പിൻവലിച്ച കേരള ഗവൺമെന്റിനെ കേരള കർഷക യൂണിയൻ എം പാലാ നിയോജകമണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു. ഇതിനായി കേരള സർക്കാരിൽ സമ്മർദ്ദം ചെലുത്തിയ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയെയും കേരള കത്തോലിക്ക സഭയെയും യോഗം അഭിനന്ദിച്ചു.

നിയോജകമണ്ഡലം പ്രസിഡണ്ട് അപ്പച്ചൻ നെടുമ്പള്ളിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ പി ജോസഫ്, ട്രെഷറർ ജോയ് നടയിൽ, നിയോജക മണ്ഡലം ഭാരവാഹികളായ കെ, ഭാസ്കരൻ നായർ, ടോമി മാത്യുതകിടിയേൽ, തോമസ് നീലിയറ, അബു മാത്യു, ഷാജി കൊല്ലത്തടം, അവരാച്ചൻ കോക്കാട്ട്, അപ്പച്ചൻ താഴെപ്പള്ളി, വി പി ബെന്നി, ജോണി വടക്കേമുളഞ്ഞനാൽ തുടങ്ങിയവർ പ്രസംഗിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top