കോട്ടയം :ഹിമുക്രി എന്ന സിനിമയുടെ തിരക്കഥാകൃത്തും, ശ്രദ്ധേയമായ നിരവധി ടെലി ഫിലിമുകളുടെ സംവിധായകനുമായ എലിക്കുളം ജയകുമാർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന മരുന്ന് എന്ന ഹ്യസ്വ ചിത്രത്തിന്റെ ചിത്രീകരണം പാലയിലും, പരിസരങ്ങളിലുമായി പൂർത്തിയായി. എസ്.എൻ.ജെ.ജെ പ്രൊഡക്ഷൻസാണ് നിർമ്മാണം
മയക്കുമരുന്നിന് അടിമപ്പെട്ട് ജീവിതം തകർന്നവർക്ക്, നല്ലൊരു മാർഗ നിർദ്ദേശം നൽകുകയാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ.