Kerala
ബി ജെ പി പൂഞ്ഞാർ മണ്ഡലം പ്രസിഡന്റായി ജോജിയോ ജോസഫ്:പി സി ജോർജിന്റെ ജനപക്ഷത്തിനു ലഭിച്ച ഏക മണ്ഡലം പ്രസിഡന്റും പൂഞ്ഞാർ
പൂഞ്ഞാർ : ബി ജെ പി പൂഞ്ഞാർ മണ്ഡലം പ്രസിഡന്റായി ജോജിയോ ജോസഫ് ചള്ളവയലിൽ തിരഞ്ഞെടുക്കപ്പെട്ടു.എന്നെന്നും പി സി ജോർജിനൊപ്പം നില കൊണ്ടിട്ട് ചെറുപ്പക്കാരനാണ് ജോജിയോ.ജോസഫ് ഗ്രൂപ്പിലും ;പിന്നീട് കേരളാ കോൺഗ്രസ് സെക്കുലറിലും.പിന്നീട് ജനപക്ഷത്തിലും ജോജിയോ പി സി ജോർജിനൊപ്പമായിരുന്നു .പി സി ജോർജിന്റെ ജനപക്ഷത്തിനു ലഭിച്ച ഏക മണ്ഡലം പ്രസിഡണ്ട് സ്ഥാനവും പൂഞ്ഞാർ മാത്രമാണ് .
കേരള കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ കെ എസ് സി അരുവിത്തുറ സൈന്റ്റ് ജോർജ് കോളേജ് യൂണിറ്റ് പ്രസിഡണ്ട്, പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, യുവജനപക്ഷം പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എന്നി ചുമതലകൾ വഹിച്ചിട്ടുണ്ട്.കോട്ടയം ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ച വയ്ക്കുന്ന മണ്ഡലം കമ്മിറ്റി പൂഞ്ഞാർ ആയിരിക്കുമെന്നാണ് പഴയ ജനപക്ഷക്കാരുടെ അഭിപ്രായം .