Kerala
ചോലത്തടം മർത്ത് മറിയം പള്ളിയിൽ ഇടവകയുടെ വലിയ തിരുനാളിനോടനുബന്ധിച്ച് നസ്രാണി മാപ്പിള സമുദായ യോഗം
ചോലത്തടം : ചോലത്തടം മർത്തു മറിയം പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ അന്തോണീസ് പുണ്യാളന്റെയും തിരുനാൾ ജനുവരി 17, 18, 19 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു. 17 വെള്ളി 6.30 ന് നസ്രാണി മാപ്പിള സമുദായ സമ്മേളനവും നടത്തപ്പെടുന്നു.
4.15 ന് കൊടിയേറും. 4.30 നുള്ള നസ്രാണി സമുദായത്തിന്റെ ഔദ്യോഗിക ഭാഷയായ സുറിയാനിയിലുള്ള വിശുദ്ധ കുർബാന അർപ്പണത്തിനുശേഷം 6.30 ന് ആരംഭിക്കുന്ന സമുദായ സമ്മേളനം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കോട്ടയം ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ യോഹനോൻ മാർ ദിയസ്കോറോസ് ഉദ്ഘാടനം ചെയ്യും. സിബിസിഐ അലമായ കമ്മീഷൻ സെക്രട്ടറി ഷെവ. അഡ്വക്കേറ്റ് വി. സി. സെബാസ്റ്റ്യൻ വിഷയാവതരണവും കെ സി സി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് മുഖ്യപ്രഭാഷണവും നടത്തും .
വിവിധ നസ്രാണി ദേശങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സംസാരിക്കും. തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. 18 ശനിയാഴ്ച റാസക്രമത്തിലുള്ള പരിശുദ്ധ കുർബാന അർപ്പണവും മരിച്ചവർക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും നടത്തുന്നതാണ്. 19 ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് ദേശപ്രദക്ഷിണ സംഗമവും 4.30 ന് തിരുനാൾ പാട്ടു കുർബാനയും തുടർന്ന് തിരുനാൾ പ്രദക്ഷിണവും നടക്കും. രാത്രി 7 മണിക്ക് തിരുനാൾ സന്ദേശം നൽകുന്നത് ബഹു. ജോസഫ് പുത്തൻപുരയ്ക്കൽ കപ്പുച്ചിൻ അച്ചനാണ്. രാത്രി 8 മണിക്ക് ലക്ഷ്മി ജയൻ നയിക്കുന്ന കൊച്ചിൻ തരംഗ് ബീറ്റ്സിന്റെ സൂപ്പർ ഹിറ്റ് ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.