പാലാ:ബി.ജെ.പി പാലാ മണ്ഡലം പ്രസിഡൻ്റായി അഡ്വ. ജി. അനീഷ് തെരഞ്ഞെടുക്കപ്പെട്ടു
ബി.ജെ.പി അഖിലേന്ത്യ അടിസ്ഥാനത്തിൽ നടത്തുന്ന സംഘടനാ പർവ്വത്തിൻ്റെ ഭാഗമായി പാർട്ടി ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയയുടെ ഭാഗമായി പാലായിലും മണ്ഡലം പ്രസിഡൻ്റായി അഡ്വ. ജി. അനീഷ് തെരഞ്ഞെടുക്കപ്പെട്ടു.
നിലവിൽ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വന്ന കൊഴുവനാൽ ഗ്രാമ പഞ്ചായത്തംഗവുമായ അഡ്വ. ജി അനീഷ് മൂന്നു പതിറ്റാണ്ടായി സംഘപരിവാർ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വരുന്നു. പാലാ സെൻ്റ് തോമസ് കോളെജ്, വിവേകാനന്ദ ലോ കോളേജ് മംഗലാപുരം എന്നിവടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി.
പുതിയ സ്ഥാനലബ്ദി അറിഞ്ഞതും പുണ്യസ്ഥലത്ത് വച്ച് തന്നെയാണ്.പാലാ വെള്ളാപ്പാട് ഭഗവതി ക്ഷേത്രസന്നിധിയിൽ നടക്കുന്ന മീനച്ചിൽ നദീതട ഹിന്ദു സംഗമ വേദിയിൽ വച്ചാണ് ഔദ്യോഗിക അറിയിപ്പ് വന്നത്. കൊഴുവനാൽ ഗ്രാമ പഞ്ചായത്തംഗം എന്ന നിലയിൽ ശ്രദ്ധേയമായ പ്രവർത്തനമാണ് ജി അനീഷ് നടത്തി വരുന്നത് .നിയമ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ജി.അനീഷിൻ്റെ പ്രസംഗങ്ങൾ ശ്രദ്ധേയമാണ്.