പാലാ:രാമതത്വം തന്നെയാണ് ധർമ്മ തത്വവുമെന്ന് ബിജെപി ഇൻ്റലക്ച്വൽ സെൽ സംസ്ഥാന കൺവീനർ അഡ്വ.ശങ്കു ടി.ദാസ്.ധർമ്മം എന്ന സങ്കല്പത്തെ മനുഷ്യന്റെ രൂപത്തിൽ അവതരിപ്പിക്കുന്നതാണ് രാമായണം.ഗഹനമായ വൈദിക തത്വങ്ങൾ കഥകളിലൂടെ പറഞ്ഞുതന്നതാണ് പുരാണങ്ങൾ എന്നും അദ്ദേഹം പറഞ്ഞു.
മീനച്ചിൽ ഹിന്ദു മഹാസംഗമത്തിൻ്റെ നാലാം ദിവസം നടന്ന സത്സംഗ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗുരുനാരായണ
സേവാനികേതൻ സനാതന ധർമ്മ പ്രഭാഷകൻ പ്രമോദ് തമ്പി വേളൂർ പ്രഭാഷണം നടത്തി.
എല്ലാം ഈശ്വരാർപ്പിതമായി ചെയ്യാൻ കഴിയുമ്പോഴാണ് ജീവിതത്തിൽ
ജ്ഞാനവും ആനന്ദവും അനുഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.വെള്ളാപ്പാട് ക്ഷേത്രം ഉപദേശക സമിതി രക്ഷാധികാരി അഡ്വ.കെ.ആർ.ശ്രീനിവാസൻ അദ്ധ്യക്ഷനായി.മഹേഷ് ചന്ദ്രൻ സ്വാതവും വിഷ്ണു ബിജു നന്ദിയും പറഞ്ഞു.