Kerala
മീനച്ചിൽ ഹിന്ദു മഹാസംഗമം ഇന്ന് സമാപിക്കും:ഈവർഷത്തെസേവാഭാരതി പുരസ്കാരം സന്തോഷ് മരിയസദനത്തിന് സമ്മാനിക്കും
പാലാ:അഞ്ച് ദിവസമായി വെള്ളാപ്പാട്ദേവീക്ഷേത്രത്തിലെ രാമകൃഷ്ണാനന്ദ സ്വാമി നഗറിൽ നടന്നുവന്ന 32-ാമത് മീനച്ചിൽ നദീതട ഹിന്ദു മഹാസംഗമം ഇന്ന് സമാപിക്കും.
സീമാജാഗരൺമഞ്ച് ദേശീയ സംയോജകൻ എ.ഗോപാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും.അഗളി വിവേകാനന്ദ മെഡിക്കൽ മിഷൻ ഡയറക്ടർ ഡോ.വി.നാരായണന് ഡോ.പി.ചിദംബരനാഥ് സ്മാരക വീരമരുതി പുരസ്കാരം സമർപ്പണവും അദ്ദേഹം നിർവ്വഹിക്കും.
ഹിന്ദുമഹാസംഗമം രക്ഷാധികാരി ഡോ. എൻ.കെ. മഹാദേവൻ അദ്ധ്യക്ഷനാകും. ഈവർഷത്തെസേവാഭാരതി പുരസ്കാരം സന്തോഷ് മരിയസദനത്തിനും ശന്തനു എൻഡോവ്മെൻ്റ് അർജുൻ എം.പട്ടേരിക്കും സമ്മാനിക്കും.ഡോ. വിനയകുമാർ ഐങ്കൊമ്പ്,ഡോ.വി.രാധാലക്ഷ്മി എന്നിവരെ ആദരിക്കും.സി.കെ.അശോകൻ സ്വാഗതവും ഡോ.പി.സി ഹരികൃഷ്ണൻ നന്ദിയും പറയും.