Kerala
നവീകരിച്ച ഞൊണ്ടി മാക്കൽ കവല – പുലിമലക്കുന്ന് റോഡ് ഉദ്ഘാടനം നാളെ മാണി സി കാപ്പൻ എം എൽ എ നിർവഹിക്കും
പാലാ:-മാണി സി. കാപ്പൽ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ഞൊണ്ടിമാക്കൽ കവല – പുലിമലക്കുന്ന് റോഡിന്റെ ഉദ്ഘാടനം നാളെ(16.1.2025)വൈകുന്നേരം 5.30 ന് നടക്കും.
ഞൊണ്ടി മാക്കൽ ജംഗ്ഷനിൽ ചേരുന്ന യോഗത്തിൽ മാണി സി.കാപ്പൻ ഉദ്ഘാടനം നിർവഹിക്കും. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ അദ്ധ്യക്ഷത വഹിക്കും.പാലാ രൂപതാ വികാരി ജനറാളും ചൂണ്ടച്ചേരി എൻജനീയറിംഗ് കോളേജ് മാനേജിംഗ് ഡയറക്ടറുമായ മോൺ. ജോസഫ് മലേപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തുന്നു. പാലാ മരിയ സദനം ഡയറക്ടർ സന്തോഷ് മരിയ സദനം പ്രസംഗിക്കും. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 62 ലക്ഷം രൂപ ഉപയോഗിച്ചാണ് ഈ റോഡിന്റെ പണി പൂർത്തീകരിച്ചത്.