തൈപ്പൊങ്കൽ ആഘോഷം പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് ഇന്ന് പ്രാദേശിക അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് ഇന്ന് പ്രാദേശിക അവധിയുണ്ടായിരിക്കുക. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി. നേരത്തെ തന്നെ സർക്കാർ വിജ്ഞാപനം ചെയ്ത് ഔദ്യോഗികമായി പ്രഖ്യാപിച്ചുള്ള അവധിയാണിത്.
അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക കലണ്ടറിൽ ഈ അവധി ഉൾപ്പെടുത്തിയിട്ടുണ്ട്. ശബരിമലയിലെ മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മകരശീവേലി തുടങ്ങിയ ഉത്സവങ്ങൾ നടക്കുന്നതും ഇന്നാണ്.