Kerala

ജൈവസമ്പത്തും ജലവിഭവ സമ്പത്തും കാര്യക്ഷമമായി വിനിയോഗിക്കണം., മനോഭാവമാറ്റം വികസനത്തിനാവശ്യം:ഡോ.ആലീസ് കെ ബട്ടർ ഫീഡ്

Posted on

കാഞ്ഞിരമറ്റം: മുന്നിലിരിക്കു ന്നവരെ മാത്രം കാണുകയും അടുത്തു വരുന്നവരെ മാത്രം കേൾക്കുകയും ചെയ്യുന്നവരാകാതെ പിൻ സീറ്റുകളിലിരിക്കുന്നവരെ കാണുവാനും അകന്നുനിൽ ക്കുന്നവരെ കേൾക്കുവാനുമുള്ള മനസ്സ് സാമൂഹ്യ നിർമ്മിതിയിൽ അനിവാര്യമാണന്ന് ലോകപ്രശസ്ത സാമൂഹ്യ പ്രവർത്തകയും ഇൻ്റർനാഷണൽ സോഷ്യൽ വർക്ക് ഓർഗനൈസേഷൻ സ്ഥാപകയുമായ ഡോ. പ്രൊഫ. ആലീസ് കെ ബട്ടർഫീഡ് (ചിക്കാഗോ -അമേരിക്ക) അഭിപ്രായപ്പെട്ടു.

പദ്ധതികളും പരിപാടികളും നടപ്പിലാക്കുമ്പോൾ “നടത്തിപ്പുകാരു” ടെ സന്തോഷം മറ്റുള്ളവർക്കും ലഭ്യമാകുന്നുണ്ടോ എന്നതിലായിരിക്കണം ശ്രദ്ധ നൽകേണ്ടതെന്നും പ്രകൃതി വിഭവങ്ങളുടെ പരിപാലനത്തിലൂടെ പരിസ്ഥിതിക്ക് അനുയോജ്യമായ സുസ്ഥിരതയിലൂന്നിയ വികസന പ്രവർത്തനങ്ങൾ കാലഘട്ടത്തിൻ്റെ ആവശ്യമാണന്നും പ്രൊഫസർ തുടർന്നു പറഞ്ഞു. ജൈവസമ്പത്തും ജലവിഭവ സമ്പത്തും കാര്യക്ഷമമായി വിനിയോഗിച്ച് കേരളം ലോകത്തിന് മാതൃകയാകണമെന്നും അവർ തുടർന്നു പറഞ്ഞു. രാജഗിരി കോളജിൽ നടന്ന അന്തർദേശീയ സോഷ്യൽ വർക്ക് സെമിനാറിൽ പങ്കെടുക്കാനെത്തിയപ്പോൾ ഗ്രാമീണ സംരംഭകത്വ മാതൃക പരിചയപ്പെടുന്നതിൻ്റെ ഭാഗമായി കാഞ്ഞിരമറ്റത്ത് എത്തിയതായിരുന്നു.

പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പപ്ലിക് റിലേഷൻസ് ഓഫീസർ ഡാൻ്റീസ് കൂനാനിക്കലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രശസ്ത അന്തർദേശീയ സാമൂഹ്യ പ്രവർത്തകനായ ഡോ. വാസി റെഡ്ഢാ എത്യോപ്യാ, റവ. ഡോ. ഡൊമിനിക് പേണ്ടാനത്ത് അയർലൻ്റ്, കാഞ്ഞിരമറ്റം അഗ്രോ പ്രൊഡൂസർ കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടോം ജേക്കബ് ആലയ്ക്കൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. വിശിഷ്ടാതിഥികൾക്ക് കേരള മോഡൽ ഉപഹാരങ്ങളും സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version