Kerala

സന്തോഷ് കാവുകാട്ട് കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം ആവുമ്പോൾ സംഘാടക മികവിനും;സൗമ്യതയ്ക്കും ലഭിച്ച അംഗീകാരം കൂടിയാണത്

പാലാ :അഞ്ച് വര്ഷം മുമ്പ് മഴ കോരിചൊരിഞ്ഞ്‌ പെയ്യുന്ന ഒരു ദിനത്തിൽ മുൻ മന്ത്രി പി ജെ ജോസഫ് മുത്തോലിയിലെ കാവുകാട്ട് ഭവനത്തിൽ വന്നിറങ്ങി.മഴയുടെ രൗദ്രഭാവങ്ങൾ പി ജെ യുടെ മുഖത്തും പ്രകടമായിരുന്നു.പെട്ടെന്ന് തന്നെ പി ജെ ജോസഫിനെ സ്വീകരിക്കുവാൻ ആളുകൾ ഓടിക്കൂടി.ആളുകൾ കൂടുന്നതനുസരിച്ച് പി ജെ ജോസെഫിന്റെ മുഖവും തെളിഞ്ഞു കൊണ്ടിരുന്നു.ഏകദേശം മുന്നൂറോളം പേരാണ് അന്ന് പി ജെ ജോസഫിനെ സ്വീകരിക്കുവാൻ സന്തോഷ് കാവുകാട്ടിന്റെ വസതിയിൽ ഒത്തു ചേർന്നത്.

അഞ്ചു വര്ഷം എം മുമ്പാണ് കേരളാ കോൺഗ്രസ് പിളർന്നു മാണി ഗ്രൂപ്പും ജോസഫ് ഗ്രൂപ്പും ആയി പിളർന്നത്.കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന് മുൻതൂക്കമുള്ള പാലായിൽ സന്തോഷ് കാവുകാട്ടിനെ പോലെയുള്ള കർഷക നേതാക്കൾ നിലപാട് പ്രഖ്യാപിച്ചപ്പോൾ അത് പി ജെ ജോസേഫിനോടൊപ്പം നിൽക്കുന്നവർക്ക് ആവേശമായി .അങ്ങനെയാണ് മുത്തോലിയിലെ ജോസഫ് വിഭാഗം  കൺവൻഷൻ സന്തോഷ് കാവുകാട്ടിന്റെ വസതിയിൽ സംഘടിപ്പിക്കപ്പെട്ടത് .മഴയത്തും കത്തിപ്പടരുന്ന ആവേശമായി പി ജെ ജോസഫിനെ സ്വീകരിക്കുവാൻ മുന്നൂറോളം പേർ എത്തിയെപ്പോൾ പി ജെ ജോസഫിനും മനസിലായി സന്തോഷ് സാർ ആരാണെന്ന്.സന്തോഷ സൂചകമായി പി ജെ ജോസഫ് അന്ന് ഗാനങ്ങളും ആലപിച്ചു .

നീയാരാണെന്ന് നിനക്കറിയില്ലെങ്കിൽ;നീ എന്നോട് ചോദിക്ക് ,നീയാരാണെന്ന് .അപ്പോൾ ഞാൻ പറയാം; നീ ആരാണെന്നും ഞാൻ ആരാണെന്നും എന്നുള്ള ചൊല്ല് പോലെ അന്നേ  പി ജെ യുടെ മനസ്സിൽ സന്തോഷ് കാവുകാട്ടിനൊരു സ്ഥാനമുണ്ടായിരുന്നു.അതിന്റെ ബാഹുർസ്പുരണമാണ് കേരളാ കോൺഗ്രസ് സംസ്ഥാന ഉന്നതാധികാര സമിതിയിലേക്കുള്ള സന്തോഷ് കാവുകാട്ടെന്ന അധ്യാപക സ്രേഷ്ടന്റെ സ്ഥാനലബ്‌ധി.

ആരോടും സൗമ്യമായി പെരുമാറുന്ന സന്തോഷ് കാവുകാട്ട് ആരെയും ദ്വെഷിക്കാറില്ല.നവ മാധ്യമങ്ങളിലൂടെ എതിരാളികളെ ആക്ഷേപിക്കാനൊന്നും ഈ അധ്യാപകനെ കിട്ടില്ല .ഈ പക്വതയ്ക്കു കേരളാ കോൺഗ്രസ് പാർട്ടി നൽകിയ അംഗീകാരമാണ് പാർട്ടിയുടെ ഉന്നതാധികാര സമിതിയംഗത്വം.നേരത്തെ തന്നെ അദ്ദേഹം കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ ചാർജ് സെക്രട്ടറി ആയിരുന്നു അവിടെ നിന്നാണ് ഇപ്പോൾ ഈ പുതിയ സ്ഥാന ലബ്‌ധി തേടിയെത്തിയത്.ജീവിത സായന്തനത്തിൽ ഈ റിട്ടയേർഡ് അധ്യാപകനെ തേടി അംഗീകാരങ്ങളെത്തുമ്പോൾ മുത്തോലിയിലെ എന്ന് മാത്രമല്ല പാലായിലെയും കർഷക മക്കളും;ശിഷ്യ ഗണങ്ങളും  നമ്രശിരസ്ക്കാരാവുകയാണ്.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ  

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top