Kottayam

ഭരണങ്ങാനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവുൽസവം ജനുവരി 14 മുതൽ ജനുവരി 21 വരെ ആഘോഷിക്കുന്നു

Posted on

ഭരണങ്ങാനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവുൽസവം ജനുവരി 14 മുതൽ ജനുവരി 21 വരെ

പാലാ:ഭരണങ്ങാനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവുൽസവം ജനുവരി 14 മുതൽ ജനുവരി 21 വരെ ഭക്ത്യാഡംബരപൂർവ്വം നടത്തപ്പെടുന്നതാണെന്ന് ഭാരവാഹികൾ മീഡിയാ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ജനുവരി 18 ന് അലങ്കാര ഗോപുരം കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നതാണ്.14 ന് രാവിലെ തൃക്കൊടിയേറ്റ് കർമ്മം നടക്കും. 8.30 മുതൽ തിരുവാതിര ,9 ന് നൃത്തസന്ധ്യ ,ജനു: 15 ന് 8.30 മുതൽ ശ്രീബലി എഴുന്നള്ളത്ത് ,വൈകിട്ട് 4ന് ഊര് വലത്ത് എഴുന്നള്ളത്ത് ,ജ്: 16ന് ഭഗവതി പ്രതിഷ്ടാദിനം 12 ന് ഉത്സവബലി ദർശനം ,8.30 ന് ബാലെ ഭദ്രകാളീശ്വരൻ ,

പ്രധാന ഉൽസവ ദിനമായ ജനു: 21 ന് രാവിലെ 4.30 ന് പള്ളിയുണർത്തൽ ,5ന് നിർമ്മാല്യ ദർശനം , 3.30 ന് കൊടിയിറക്ക് .ആറാട്ട് കടവിലേക്ക് എഴുന്നള്ളത്ത് .

മീഡിയാ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ വിജയകുമാർ പി.ആർ,
കണ്ണൻ ശ്രികൃഷണ വിലാസം,
സുകുമാരൻ നായർ,
സുരേന്ദ്രനാഥ്,
പ്രസാദ് കൊണ്ടുപറമ്പിൽ,
വിനീത് ജി നായർ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version