India

ഗംഗ, യമുന, സരസ്വതി എന്നീ പുണ്യ നദികൾ സംഗമിക്കുന്ന ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ഇന്ന് മഹാകുഭമേള ആരംഭിക്കും;40 കോടിയോളം ജനങ്ങളെ പ്രതീക്ഷിക്കുന്നു

Posted on

പ്രയാഗ്‌രാജ്: ലോകത്തെ ഏറ്റവും വലിയ തീർഥാടകസംഗമത്തിന് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ്‌ ഒരുങ്ങി. ഒരുമാസത്തിലധികം നീളുന്ന ചടങ്ങുകൾക്ക് തിങ്കളാഴ്ച തുടക്കമാകും. മഹാകുംഭമേളയിൽ 40 കോടി തീർഥാടകർ പങ്കെടുക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. കഴിഞ്ഞതവണ 24 കോടിയാളുകളാണെത്തിയത്. 45 ദിവസം നീണ്ടുനിൽക്കുന്ന കുംഭമേളയ്ക്കായി വകയിരുത്തിയിരിക്കുന്നത് ഏകദേശം 7000 കോടിരൂപയാണ്. കഴിഞ്ഞതവണത്തെ ബജറ്റ് 3500 കോടിയായിരുന്നു. ഏകദേശം 4000 ഹെക്ടർ സ്ഥലത്ത് അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തി.

സ്നാനഘട്ടുകളുടെ നീളം എട്ടു കിലോമീറ്ററിൽനിന്ന് 12 കിലോമീറ്ററായി വർധിപ്പിച്ചു. 1850 ഹെക്ടറിലാണ് പാർക്കിങ് ഏരിയ. ജനുവരി 25 മുതൽ 30 വരെയുള്ള മൗനി അമാവാസി കാലത്ത് ഏകദേശം അഞ്ചുകോടി ഭക്തരെയാണ് പ്രതീക്ഷിക്കുന്നതെന്നും മനോജ് കുമാർ പറഞ്ഞു. 45,000-ത്തോളം പോലീസുകാരെ വിന്യസിക്കും.

മഹാകുംഭമേള എന്നപേരിൽ പുതിയ ജില്ലയുൾപ്പെടെ രൂപവത്‌കരിച്ചാണ് ഉത്തർപ്രദേശ് സർക്കാരിന്റെ ഒരുക്കങ്ങൾ. നദികളായ ഗംഗ, യമുന, സരസ്വതി എന്നിവ സംഗമിക്കുന്ന ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് കുംഭമേള.?

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version