Kerala
ഷിബു പൂവേലിൽ കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്തു
പാലാ :ഷിബു പൂവേലിൽ നെ കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്തു.കഴിഞ്ഞ ദിവസം കൂടിയ സംസ്ഥാന ഉന്നതാധികാര സമിതി യോഗത്തിലാണ് പാർട്ടി ചെയർമാൻ പി ജെ ജോസഫ് പ്രഖ്യാപിച്ചത്.
ഇത് സംബന്ധിച്ച അറിയിപ്പ് പാർട്ടി നേതാവ് ജോയി എബ്രഹാം കൈമാറിയിട്ടുണ്ട് .കെ എസ് സി യുടെ മണ്ഡലം നേതാവായി തുടങ്ങിയ ഷിബു ഇപ്പോൾ ളാലം ബ്ലോക്ക് പഞ്ചായത്ത് അംഗമാണ്.