കോട്ടയം :പാലാ : 18 പടികളും തൊട്ട് നെഞ്ചോട് ചേർത്ത് അവർ പതിനെട്ടാം പടി കയറി:പയപ്പാർ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ പ്രായ വ്യത്യാസമില്ലാതെ നൂറുകണക്കിന് ഭക്തജനങ്ങൾ പതിനെട്ടാംപടി ചവുട്ടി കയറി.ആയിരം വർഷം പഴക്കമുള്ള പയപ്പാർ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ 400 ഓളം വർഷമായി ആചാര വിധി പ്രകാരം പതിനെട്ടാം പടി സ്ഥാപിച്ചിട്ട്.

വ്രതമെടുത്ത് ;ഇരുമുടി ക്കെട്ട് നിറച്ച് സ്ത്രീ പുരുഷ ഭേദമെന്യേ ആർക്കും ഈ അമ്പലത്തിലെ തിരുസന്നിധിയിൽ പതിനെട്ടാംപടി ചവുട്ടാവുന്നതാണ് എന്നുള്ളതാണ് പയപ്പാർ അമ്പലത്തിന്റെ പ്രത്യേകത.രാവിലെ തിരു ചടങ്ങുകൾക്ക് അരുണാപുരം ശ്രീരാമ കൃഷ്ണ ആശ്രമത്തിലെ സ്വാമി വീതസംഘനന്ദ മഹാരാജ് നേതൃത്വം നൽകി.നമ്മുടെ പാപങ്ങൾ ത്യജിക്കുമെന്നു പ്രതിജ്ഞ ചെയ്തു വൃത ശുദ്ധിയിലൂടെയുള്ള ആത്മ സമർപ്പണമാണ് നമ്മുടെ ലക്ഷ്യമെന്ന് സ്വാമി ഉദ്‌ബോധിപ്പിച്ചു .
അവലും ,മലരും ;അരിയും.കാണിപ്പൊതിയും;മഞ്ഞൾ ,പപ്പടം;കദളിപ്പഴവും ,പനിനീരുമടങ്ങുന്ന ഇരുമുടിക്കെട്ട് സ്വാമിമാരുടെ നിർദ്ദേശാനുസരണം കെട്ടി നിറച്ച് ആത്മാവ് നിറഞ്ഞ ശരണം വിളികളോടെ ഭക്തർ അമ്പലത്തിന്റെ മുൻഭാഗത്തേക്ക് നീങ്ങി.നെയ്‌ത്തേങ്ങ എറിഞ്ഞ് ഉടച്ച്.പതിനെട്ട് പടികളിലും തൊട്ട് പ്രാർത്ഥിച്ചു ഭക്തർ അയ്യനെ വണങ്ങി ഇത്തവണ ഭക്തർ വളരെ കൂടുതലായിരുന്നെന്ന് ഉത്സവ കമ്മിറ്റി ഭാരവാഹിയായ പ്രശാന്ത് നന്ദകുമാർ കോട്ടയം മീഡിയയോട് പറഞ്ഞു .

