പാലാ: പാലായിലും ബോബി ചെമ്മണ്ണൂരിന് പിന്തുണ .ഇന്ന് രാവിലെ നേരം വെളുത്തപ്പോഴാണ് ബോച്ചെയ്ക്ക് പിന്തുണയുമായി ഫ്ളക്സ് ബോർഡ് ഉയർന്നത്.കുരിശുപള്ളിക്കവലയിലും ,മഹാറാണിക്കവലയിലുമാണ് ഫ്ളക്സ് ബോർഡുകൾ ഉയർന്നത്.
അസ്ളീലമെന്നോ ,സ്ളീലമെന്നോ യു ളള വാക്കിൻ്റെ നിർവചനം അറിയാത്തവരാണ് ബോബി ചെമ്മണ്ണൂരിനെ പോലെയുള്ള ഒരു സംരംഭകനെ വേട്ടയാടുന്നതെന്ന് യുവാക്കൾ കോട്ടയം മീഡിയയോട് പറഞ്ഞു.
സിനിമാ നടി ഹണി റോസിനെ അപമാനിച്ച് സമൂഹമാധ്യമങ്ങളിൽ സംസാരിച്ചു എന്നതിനാണ് നടി , ബോച്ചെ ക്കെതിരെ പരാതി നൽകുകയും തുടർന്ന് ബോബി ചെമ്മണ്ണൂർ റിമാൻഡിലാവുകയുമായിരുന്നു.