Kottayam
തികച്ചും ആധികാരിക വിജയം ,അന്തർ സർവ്വകലാശാല വോളി കീരീടം മദ്രാസിന് ,കേരളാ യെ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്കാണ് തോൽപിച്ചത്
പാലാ:പാലാ സെന്റ് തോമസ് കോളേജിൽ നടന്നു വന്ന അന്തർസർവ്വകലാശാല വോളിബോൾ മത്സരത്തിൽ കിരീടം മദ്രാസ് യൂണിവേഴ്സിറ്റിക്ക് .നേരിട്ടുള്ള മരുന്ന് സെറ്റുകൾക്കാണ് മദ്രാസിൻ്റെ ചുണക്കുട്ടികൾ കേരള സർവ്വ2ലാശാലയെ പരാജയപ്പെടുത്തിയത്.
സ്കോർ (25-21 ,25-20 ,25 -22 ) തുടരെ തുടരെ സർവ്വീസുകൾ നഷ്ട്ടപ്പെടുത്തിയ കേരള ആദ്യാവസാനം ആശയ കുഴപ്പത്തിലായിരുന്നു. ഫസ്റ്റ് ബോൾ പോലും എടുക്കുവാൻ ആശയ കുഴപ്പം കാരണം കഴിഞ്ഞില്ല. കാണികളുടെ പൂർണ്ണ പിന്തുണ മുതലാക്കുവാനും കേരളയ്ക്ക് സാധിച്ചില്ല.
ആദ്യ സെറ്റിന് ശേഷം മഴ വന്നപ്പോൾ മത്സരം സംഘാടകർ ഇൻഡോർ കോർട്ടിലേക്ക് മാറ്റിയിരുന്നു. അവിടെയും പരാജയം കേരളയെ പിൻതുടർന്നെത്തി.മദ്രാസ് ആകട്ടെ ചമ്പ്യന്മാരെ പോലെ തന്നെ ആധികാരിക വിജയമാണ് നേടിയത് .
വെങ്കല മെഡൽ പോരാട്ടത്തിൽ എസ് ആർ എം യൂണിവേഴ്സിറ്റി ചെന്നൈ നേരിട്ടുള്ള മൂന്നു സെറ്റുകൾക്ക് കുരുക്ഷേത്ര യൂണിവേഴ്സിറ്റിയെ കീഴടക്കി. സ്കോർ 25-16, 25-21, 25-19.ടൂർണമെന്റിലെ മികച്ച അറ്റാക്കറായി മദ്രാസ് യൂണിവേഴ്സിറ്റിയുടെ ജെറി ഡാനിയേലിനെയും, ബെസ്റ്റ് സെറ്ററായി നെഞ്ചിൽ സൂര്യയും, വെസ്റ്റ് ലിബറോ ആയി കേരള യൂണിവേഴ്സിറ്റിയുടെ സഞ്ജയ് മണികണ്ഠനെയും ചാമ്പ്യൻഷിപ്പിലെ താരമായി കേരള യൂണിവേഴ്സിറ്റിയുടെ മുഹമ്മദ് ജാസിമിനെയും തിരഞ്ഞെടുത്തു.
കെടി സേവിയർ ഐ ആർ എസ്, പ്രൊഫ ഡോ ജോജി അലക്സ്, ഡോ സുമേഷ് എ എസ്, ഡോ. ബിനു ജോർജ് വർഗീസ്, ഡോ സിബി ജയിംസ്, ഡോ സാൽവിൻ കാപ്പിലി പറമ്പിൽ, ഫാ മാത്യു ആലപ്പാട്ട് മേടയിൽ എന്നിവർ ചേർന്ന് ട്രോഫികൾ നൽകി.