Kottayam
തികച്ചും ആധികാരിക വിജയം ,അന്തർ സർവ്വകലാശാല വോളി കീരീടം മദ്രാസിന് ,കേരളാ യെ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്കാണ് തോൽപിച്ചത്
പാലാ: അന്തർസർവ്വകലാശാല വോളിബോൾ കിരീടം മദ്രാസ് യൂണിവേഴ്സിറ്റിക്ക് .നേരിട്ടുള്ള മരുന്ന് സെറ്റുകൾക്കാണ് മദ്രാസിൻ്റെ ചുണക്കുട്ടികൾ കേരള സർവ്വ2ലാശാലയെ പരാജയപ്പെടുത്തിയത്.
സ്കോർ (25-21 ,25-20 ,25 – 15) തുടരെ തുടരെ സർവ്വീസുകൾ നഷ്ട്ടപ്പെടുത്തിയ കേരള ആദ്യാവസാനം ആശയ കുഴപ്പത്തിലായിരുന്നു. ഫസ്റ്റ് ബോൾ പോലും എടുക്കുവാൻ ആശയ കുഴപ്പം കാരണം കഴിഞ്ഞില്ല. കാണികളുടെ പൂർണ്ണ പിന്തുണ മുതലാക്കുവാനും കേരളയ്ക്ക് സാധിച്ചില്ല.
ആദ്യ സെറ്റിന് ശേഷം മഴ വന്നപ്പോൾ മത്സരം സംഘാടകർ ഇൻഡോർ കോർട്ടിലേക്ക് മാറ്റിയിരുന്നു. അവിടെയും പരാജയം കേരളയെ പിൻതുടർന്നെത്തി