Kerala

തലമുറകളുടെ നിലയ്ക്കാത്ത ശബ്ദം:പി ജയചന്ദ്രന്റെ സംസ്‌കാരം ശനിയാഴ്ച വൈകീട്ട് മൂന്നരയ്ക്ക് ചേന്ദമംഗലം തറവാട്ട് വീട്ടിൽ നടക്കും

തൃശൂർ മലയാളികളുടെ ഭാവഗായകൻ പി ജയചന്ദ്രന്റെ സംസ്‌കാരം ശനിയാഴ്ച വൈകീട്ട് മൂന്നരയ്ക്ക് ചേന്ദമംഗലം തറവാട്ട് വീട്ടിൽ നടക്കും. മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം രാവിലെ എട്ടുമണിക്ക് പൂങ്കുന്നത്തെ വീട്ടിൽ എത്തിക്കും. തുടർന്ന് രാവിലെ പത്തുമണി മുതൽ പന്ത്രണ്ടരവരെ സംഗീത നാടക അക്കാദമയിൽ പൊതുദർശനത്തിന് വയ്ക്കും.

വ്യാഴാഴ്ച രാത്രി ഏഴു മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു 7.54 നാണ് മരണം സ്ഥിരീകരിച്ചത് അർബുദ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു വർഷങ്ങളായി തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു 9 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഇന്നലെയാണ് ആശുപത്രി വിട്ടത്.

ഭാവഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അനുശോചിച്ചു 6 പതിറ്റാണ്ടോളം പലതലമുറകൾക്ക് ഒരുപോലെ ആനന്ദമേകിയ അദ്ദേഹത്തിന്റെ ഹ്യദ്യമായ സ്വരം ജനമനസ്സുകളിൽ എന്നും സാന്ത്വനമായി തുടരും ആത്മാവിന് ശാന്തി നേരുന്നുവെന്നും ഗവർണർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കാലദേശാതിർത്തികൾ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒരു കാലഘട്ടം മുഴുവൻ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരന്റെയും ഇന്ത്യയിൽ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രൻ ജയചന്ദ്രന്റെ ഗാനശലം ഉരുവിടാത്ത മലയാളി ഇല്ല എന്ന് തന്നെ പറയാം ചലച്ചിത്ര ഗാനങ്ങളായും ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും ജയചന്ദ്രൻ ആലപിച്ചതെല്ലാം അനുവാചകന്റെ ഹൃദയത്തിലേക്കാണ് വന്ന് പതിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top