Kerala
സംസ്ഥാന സ്കൂൾ കലോത്സവം: വിജയത്തേരിലേറി പാലാ സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ
പാലാ: പങ്കെടുത്ത ഇനങ്ങളിലെല്ലാം എ ഗ്രേഡ് നേടി വിജയിച്ചതിൻ്റെ അഭിമാനത്തിലാണ് പാലാ സെൻ്റ് മേരീസ് ഗേൾസ് ഹൈസ്ക്കൂൾ. ഹൈസ്കൂൾ വിഭാഗം തിരുവാതിരയിലും വൃന്ദവാദ്യത്തിലുമാണ് സെൻ്റ് മേരീസിലെ കുട്ടികൾ പങ്കെടുത്തത്. തുടർച്ചയായി ഒമ്പതാം വർഷമാണ് തിരുവാതിരയിൽ ജേതാക്കളാവുന്നത്. വൃന്ദവാദ്യത്തിൽ തുടർച്ചയായി രണ്ടാം തവണയാണ് ജേതാക്കളാവുന്നത്.
ഉപജില്ലാ ജില്ലാ കലോത്സവങ്ങളിലെ മിന്നും വിജയത്തിനു ശേഷമാണ് സംസ്ഥാന തലത്തിലെ വിജയമെന്നത് വിജയത്തിൻ്റെ മാറ്റുകൂട്ടുന്നു.വിവിധ ജില്ലകളിലെ ഒപ്പന, തിരുവാതിര കുട്ടികളെ പരിശീലിപ്പിക്കുന്ന സവിത നൂറുദ്ദീൻ ടീച്ചറാണ് കുട്ടികളെ തിരുവാതിര അഭ്യസിപ്പിക്കുന്നത്. സ്കൂളിലെ സംഗീത ക്ലബിൻ്റെ ആഭിമുഖ്യത്തിലാണ് വൃന്ദവാദ്യത്തിൻ്റെ പരിശീലനവും കുട്ടികളുടെ തിരഞ്ഞെടുപ്പും നടക്കുന്നത്. പരിപാടികൾക്ക് ഹെഡ്മിസ്ട്രസ് സി.ലിസ്യു ജോസ്, സി. ആൽഫി ,ശ്രീമതി അഞ്ചു എസ്.നായർ, സി.സിസ്സി, സി.ജൂലി, സി.റോസ് ലിറ്റ് എന്നിവർ നേതൃത്വം നൽകുന്നു.