പാലാ :അഖിലേന്ത്യ അന്തർ സർവകലാശാല വോളിബോളിൽ കേരള വാഴ്‌സിറ്റി സെമിഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ കരുത്തരായ പഞ്ചാബ് സർവകലാശാല ചണ്ഡിഗഡിനെ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് മറികടന്നാണ് കേരള സെമിയിൽ എത്തിയത്. സ്കോർ 25 – 22, 25 – 27, 25 –23, 25-16. മറ്റൊരു ക്വാർട്ടർ ഫൈനലിൽ മദ്രാസ് യൂണിവേഴ്സിറ്റി ചെന്നൈ അത്യന്ത്യം വാശിയേറിയ 5 സെറ്റ് നീണ്ട പോരാട്ടത്തിൽ കലിംഗ ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജി ഭുവനേശ്വറിനെ പരാജയപ്പെടുത്തി സെമിഫൈനലിൽ എത്തുന്ന രണ്ടാമത്തെ ടീമായി. സ്കോർ 22- 25, 24 -26, 25 -18, 30 -28, 15- 6.
മറ്റൊരു ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് മറികടന്ന് എസ് ആർ എം യൂണിവേഴ്സിറ്റി ചെന്നൈ സെമിഫൈനലിൽ പ്രവേശിച്ചു. സ്കോർ 25-16, 25-18, 22-25, 25-18.
അത്യന്ത്യം വാശിയേറിയ അഞ്ച് സീറ്റ് നീണ്ട നാലാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഗുരു നാനാക്ക് ദേവ് യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തി കുരുക്ഷേത്ര യൂണിവേഴ്സിറ്റി സെമിയിൽ എത്തി. സ്കോർ 22-25, 29-27, 19-25, 25-21, 15-10. ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനൽ മത്സരങ്ങൾ ഇന്ന് വൈകുന്നേരം 3 30ന് സെന്റ് തോമസ് കോളേജിലെ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ ആരംഭിക്കും. ചാമ്പ്യൻഷിപ് നാളെ സമാപിക്കും