പാലാ ളാലം മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ഇന്ന് വൈകിട്ട് കുരിശുപള്ളി കവലയില്‍ ദേശക്കാഴ്ചയുടെ ഭാഗമായി കെ.ടി. യു.സി. (എം) തൊഴിലാളികൾ ചേർന്ന് ശിങ്കാരി മേളം വഴിപാടായി സമർപ്പിച്ചു. അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുന്നാളിലും കെ ടി യു സി പ്രവർത്തകർ ശിങ്കാരിമേളം അവതരിപ്പിച്ചിരുന്നു .
തങ്ങൾക്കൊരു സ്റ്റാൻഡ് ഉണ്ടാക്കി തരണമെന്നുള്ള ഓട്ടോ തൊഴിലാളികളുടെ ആഗ്രഹ സാഫല്യ പൂർത്തീകരണത്തിന് ഉള്ള നന്ദി സൂചകമായാണ് ബ്ലൂ മൂൺ സ്റ്റാൻഡ് ; അധികാരികൾ ലഭ്യമാക്കിയതിലുള്ള നന്ദി സൂചകമായാണ് തൊഴിലാളികൾ ളാലം മഹാദേവന് അർച്ചന അർപ്പിക്കുന്നത് .അമലോത്ഭവ ജൂബിലി തിരുന്നാളിലും ഈ തൊഴിലാളികൾ ശിങ്കാരി മേളം അവതരിപ്പിച്ചിരുന്നു .പൂഞ്ഞാർ കുന്നോന്നിയിൽ നിന്നും ഇടുക്കി തങ്കമണിയിലേക്കു കുടിയേറി പാർത്തവരാണ് ശിങ്കാരി മേളക്കാർ.നെല്ലാപ്പാറ കേളിരംഗമാണ് ശിങ്കാരിമേളം അവതരിപ്പിച്ചത്. മേളം തുടങ്ങുന്നതിനു മുന്നോടിയായി മേളക്കാർ അമലോത്ഭവ മാതാവിനെ വണങ്ങി പ്രാർത്ഥിച്ചു.പലരും ശബരിമലയിൽ പോയി അയ്യനെ തൊഴുതവരും മേളക്കാരിലുണ്ട് .
കെ ടി യു സി പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ജോസു കുട്ടി പൂവേലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പാലാ മുൻസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ ശിങ്കാരിമേളം ഉദ്‌ഘാടനം ചെയ്തു . മുനിസിപ്പൽ കൗൺസിലർ ബിജി ജോജോ, യൂണിയൻ നേതാക്കളായ ഇ.കെ. ബിനു മഞ്ചാടി,സി സാജൻ, ടിനു മാത്യു തകിടിയേൽ, കെ വി അനൂപ് .,ബിജു നരിക്കുഴിയിൽ;സോണി പ്ലാക്കുഴിയിൽ; ഷിബു കാരമുള്ളിൽ;സജി നെല്ലൻകുഴിയിൽ;കെ കെ ദിവാകരൻ നായർ;ടോമി തകിടിയേൽ ;ബെന്നി ഉപ്പൂട്ടിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശിങ്കാരിമേള സമർപ്പണം നടന്നത്.