Kerala

ഉഴുന്നുവടയ്ക്ക് തുളയുള്ളതിനാൽ മറ്റു പലഹാരങ്ങളെക്കാൾ അഹങ്കാരമുണ്ടെന്ന് മുൻ വൈസ് പ്രസിഡണ്ട് ബെന്നി വർഗീസ് മുണ്ടത്താനത്തിന്റെ  മുന വച്ച സംസാരം:കരൂർ വൈസ് പ്രസിഡണ്ട് തെരെഞ്ഞെടുപ്പിൽ കൊത്തും കോളും വച്ച് മുൻ പ്രസിഡണ്ട് മഞ്ജു ബിജു 

Posted on

പാലാ :കരൂർ :ഉഴുന്നുവടയ്ക്ക് തുളയുള്ളതിനാൽ മറ്റു പലഹാരങ്ങളെക്കാൾ അഹങ്കാരമുണ്ടെന്ന് മുൻ വൈസ് പ്രസിഡണ്ട് ബെന്നി വർഗീസ് മുണ്ടത്താനത്തിന്റെ  മുന വച്ച സംസാരം:കരൂർ വൈസ് പ്രസിഡണ്ട് തെരെഞ്ഞെടുപ്പിൽ കൊത്തും കോളും വച്ച് മുൻ പ്രസിഡണ്ട് മഞ്ജു ബിജു:കരൂർ പഞ്ചായത്ത് ഭരണ സമിതിയിൽ ഉഴുന്നുവട വിവാദം കൊഴുക്കുന്നു.

ഇന്ന് നടന്ന കരൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തെരെഞ്ഞെടുപ്പ് ഏകപക്ഷീയമായിരുന്നെങ്കിലും;അസ്വസ്ഥതകൾ പുകയുന്നെന്നാണ് ലഭിക്കുന്ന സൂചനകൾ .അതിന്റെ ബഹിർസ്പുരണമാണ് ഇന്ന് പുതിയ പ്രസിഡണ്ട് സാജു വെട്ടത്തെട്ടിന്റെ  അനുമോദന യോഗത്തിലാകെ നിറഞ്ഞു നിന്നത്.അനുമോദന യോഗത്തിൽ കേരളാ കോൺഗ്രസിന്റെ കുഞ്ഞുമോൻ മാടപ്പാട്ടും.സിപിഎം ലെ ജിൻസ് ദേവസ്യായും;സിപിഐ യുടെ സജിയും പ്രസംഗിക്കുന്നിടം വരെ കുഴപ്പമില്ലായിരുന്നു .പിന്നീട അങ്ങോട്ട് കാറും കോളും നിറഞ്ഞതായിരുന്നു അനുമോദനങ്ങൾ .

മുൻ പ്രസിഡണ്ട് മഞ്ജു ബിജു പ്രസംഗിച്ചപ്പോൾ ഞാൻ പ്രസിഡണ്ട് ആയിരുന്നപ്പോൾ എന്നെ ഒറ്റപ്പെടുത്തുവാനാണ് പലരും ശ്രമിച്ചത്.ഇപ്പോൾ കുറെ പേർ എഴുനേറ്റ് പോയല്ലോ അവരൊക്കെ  എനിക്കെതിരായിരുന്നു .എനിക്ക് സപ്പോർട്ട് തന്നത് ബെന്നി മുണ്ടത്താനം മാത്രമായിരുന്നെന്ന് അവർ പറഞ്ഞു .എനിക്കെതിരെ വാട്ട്സാപ്പിൽ മോശം , കമന്റ് ചെയ്തവർ വരെ ഇവിടുണ്ട്.(മഞ്ജു ബിജു അഭ്യർത്ഥിച്ചതിനാൽ വീഡിയോ റെക്കോർഡ് ചെയ്തിട്ടില്ല , എന്നാൽ മറ്റു പ്രസംഗങ്ങളുടെ വീഡിയോ റിക്കോർഡ് ചെയ്തിട്ടുണ്ട്.)

ഏറ്റവും അവസാനം ആശംസകൾ അറിയിച്ച ബെന്നി മുണ്ടത്താനം ആകട്ടെ വൈസ് പ്രസിഡന്റിനെ വേദിയിൽ ഇരുത്തി ആരോപണം ഉന്നയിച്ചു.മഞ്ജു പ്രസിഡന്റും,സീനാ ജോൺ വൈസ് പ്രസിഡന്റും ആയിരുന്നപ്പോൾ കുടക്കച്ചിറയിലെ മൂന്ന് പാറമടകൾക്കു അനുമതി നൽകിയതിൽ ഞങ്ങൾ കൈക്കൂലി വാങ്ങിയെന്നു ആരോപിച്ചവരിൽ പ്രധാനി ആയിരുന്നു ഇപ്പോൾ അധികാരമേൽക്കുന്ന വൈസ് പ്രസിഡണ്ട്.ഇപ്പോൾ നിങ്ങൾക്കല്ലേ അധികാരം തന്റേടമുണ്ടെങ്കിൽ ഈ പാറമടകൾ നിർത്തി കാണിക്ക്.

നമ്മൾ ചായക്കടയിൽ ചെല്ലുമ്പോൾ പല പലഹാരങ്ങളും കാണും.സുഖിയൻ;ബോണ്ട;ഉഴുന്നുവട ഒക്കെ ;പക്ഷെ ഇതിൽ ഉഴുന്നുവടയ്ക്ക് മറ്റ് പലഹാരങ്ങളിൽ നിന്നും ഒരു വ്യത്യസ്തതയുണ്ട്.അതിൻററെ നടുക്കൊരു തുളയുണ്ട് .അതുകൊണ്ടു തന്നെ ഉഴുന്നുവടയ്ക്കൊരു അഹങ്കാരവുമുണ്ട് .ഇത് കരൂർ പഞ്ചായത്തിലും പ്രസക്തമാണ് .എന്നാൽ ആരോപണങ്ങളൊന്നും സാജു വിനെ ബാധിച്ചില്ല എന്ന് അദ്ദേഹത്തിന്റെ മുഖഭാവം വ്യക്തമാക്കി.എനിക്ക് രാഷ്ട്രീയമുണ്ട് അത് തെരെഞ്ഞെടുപ്പ് കാലത്ത് മാത്രമാണ്.അതിനു ശേഷം എനിക്ക് രാഷ്ട്രീയമില്ല എന്ന് അദ്ദേഹം തീർത്ത് പറഞ്ഞു .ആരോപണങ്ങൾ പ്രസിഡണ്ട് അനസ്യാ രാമനും ഭാവഭേദങ്ങളേതുമില്ലാതെ കേട്ട് കൊണ്ടിരുന്നു.

അതേസമയം വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും മാറുവാൻ ബെന്നി മുണ്ടത്താനം ഒരുക്കമാല്ലായിരുന്നെന്നും;രാജി നീണ്ടു പോയപ്പോൾ  ഭാരകക്ഷിയിലെ തന്നെ മൂന്ന് മെമ്പർമാർ രാജി വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് രാജി വച്ചതെന്നും ഭരണ കക്ഷിയിലെ തന്നെ ഒരു വിഭാഗം കോട്ടയം മീഡിയയോട് പറഞ്ഞു .വരും നാളുകളിൽ ഉഴുന്നുവട വിവാദം കരൂർ പഞ്ചായത്ത് ഭരണ സമിതിയിൽ വൻ പ്രത്യാഘാതം ഉണ്ടാവുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

ആശംസകൾ എല്ലാവരും പറഞ്ഞെങ്കിലും മഞ്ജുവിന്റെയും ബെന്നിയുടെയും സെൽഫ് ഗോൾ മുഴച്ചു നിന്നു  .എന്നാൽ സിപിഐഎം) മെമ്പർ അഖില അനിൽകുമാർ സാജു ചേട്ടൻ ഒരു പച്ച മനുഷ്യനെന്ന് വിശേഷിപ്പിച്ചത്.ഭരണ കക്ഷിയിലെ ഗ്രൂപ്പ് കളിയിൽ സിപിഎം നു താൽപ്പര്യമില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു .ബിജെപിയിലെ ഗിരിജാ ജയനും ;സിപിഎം ലെ അഖിലയും അടുത്തടുത്താണ് ഇരിപ്പ്.അവർ തമ്മിലാണ് സംസാരവും സൗഹൃദവും ഒക്കെ.അഖില ഇന്നൊരു ഉത്സവ മൂഡിലായിരുന്നു.ചിരിക്ക് ജി എസ് ടി ഇല്ലെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസിലാവും.എന്നാൽ പല മെമ്പർമാരും ഇന്ന് അധികമൊന്നും സംസാരിച്ചില്ല.ഇതല്ല ഇതിലപ്പുറവും കണ്ടവനാ ഈ കെ കെ തോമസ് എന്ന മട്ടിലാണ് പലരുടെയും ഇരുപ്പും ഒക്കെ .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version