Kottayam

ആടുജീവിതം ഓസ്‌ക്കാർ പ്രഥമ പരിഗണനാ പട്ടികയിൽ :ബ്ലെസ്സി

ഒടുവില്‍ മലയാളത്തിന്റെ ആട് ജീവിതം ഓസ്‌കറിലേക്ക്. മികച്ച സിനിമ ജനറല്‍ വിഭാഗത്തില്‍ പ്രാഥമിക റൗണ്ടിലാണ് 97ാമത് ഓസ്‌കറിലേക്ക് ആട് ജീവിതത്തിന്റെ എന്‍ട്രി. ചിത്രത്തിന്റെ സംവിധായകനായ ബ്ലെസിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. അടുത്ത ഘട്ടത്തിലാണ് ചിത്രം വോട്ടെടുപ്പിലേക്ക് ഉള്‍പ്പെടെ വരുന്നതെന്നും സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്.

സാധാരണ രീതിയില്‍ ഫോറിന്‍ സിനിമാ വിഭാഗത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള ചിത്രങ്ങള്‍ പരിഗണിക്കാറുള്ളത്. നാളെ മുതല്‍ ആരംഭിക്കുന്ന വോട്ടിംഗ് 12ാം തീയതി അവസാനിക്കും. വോട്ടിംഗ് ശതമാനം ഉള്‍പ്പെടെ പരിഗണിച്ചായിരിക്കും അടുത്ത റൗണ്ടിലേക്കുള്ള പ്രവേശനം. 2018 എന്ന ചിത്രത്തിന് ശേഷം ജനറല്‍ വിഭാഗത്തില്‍ ഓസ്‌കറിന്റെ പ്രാഥമിക റൗണ്ടില്‍ തിരഞ്ഞടുക്കപ്പെടുന്ന ചിത്രമാണ് ആട് ജീവിതം. 2018 പക്ഷേ അടുത്ത റൗണ്ടിലേക്ക് കടന്നില്ല.

ആടുജീവിതത്തിനായി എആര്‍ റഹ്മാന്‍ ഒരുക്കിയ രണ്ട് പാട്ടുകളും ഓസ്‌കര്‍ അന്തിമ പട്ടികയില്‍നിന്ന് പുറത്തായിരുന്നു. രണ്ട് ഗാനവും പശ്ചാത്തല സംഗീതവുമായിരുന്നു പ്രാഥമിക പട്ടികയില്‍ ഇടംപിടിച്ചത്. എന്നാല്‍, അക്കാദമി ഒഫ് മോഷന്‍ പിക്ചര്‍ ആന്‍ഡ് ആര്‍ട്സ് പത്ത് വിഭാഗങ്ങളിലെ ഷോര്‍ട് ലിസ്റ്റ് പുറത്തുവിട്ടപ്പോള്‍ അതില്‍ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഇടംപിടിക്കാനായില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top