പാലാ :പാലായുടെ ജന നായകർക്കു ഇപ്പോൾ കഷ്ടകാലമാണെന്നു പറയാതെ വയ്യ .ആദ്യം രോഗവുമായി ചികിത്സ തേടിയത് പാലാ എം എൽ എ മാണി സി കാപ്പനായിരുന്നു .അദ്ദേഹം പാലായിൽ തന്നെയുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി രണ്ടാഴ്ചയോളം ആശുപത്രി ചികിത്സ നീണ്ടു നിന്ന് .ഇപ്പോൾ ജോസ് കെ മാണിയുടെ ഊഴമാണ് വന്നിരിക്കുന്നത്.അദ്ദേഹവും രണ്ടാഴ്ചയാണ് വിശ്രമത്തിലേക്കു പ്രവേശിക്കുന്നത് .രണ്ടു പേരും ആശുപത്രിയിലാകുമ്പോൾ അവരുടെ ആഫീസ് പ്രവർത്തന സജ്ജമാവണമെന്നു നിർബന്ധമുണ്ട്.
അത് കൊണ്ട് തന്നെ ആഫീസ് പ്രവർത്തിക്കുന്നതായിരിക്കും.ഇനിയുള്ള ആൾ ഫ്രാൻസിസ് ജോർജാണ് പക്ഷെ അദ്ദേഹത്തിന് അസുഖങ്ങളൊന്നുമില്ല എന്നുള്ളതാണ് അദ്ദേഹത്തിന്റെ വിജയം .തെരെഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം നിരന്തരം യാത്ര ചെയ്തിരുന്നെങ്കിലും എതിരാളി തോമസ് ചാഴികാടൻ രോഗ പീഡകളാൽ വലഞ്ഞിരുന്നു.ജോസ് കെ മാണിയുടെ ഭാര്യ നിഷാ ജോസ് കെ മാണി രോഗത്തിൽ നിന്നും മുക്തി നേടി സജീവമായിട്ടുണ്ട്.മകളുടെ കല്യാണത്തിന് സജീവ സാന്നിധ്യമായിരുന്നു അവർ.ആളും തരവും നോക്കി വിളിക്കേണ്ടവരെ നേരിട്ട് ചെന്ന് വിളിക്കുകയും;മീഡിയം കാരെ ഫോണിൽ വിളിക്കുകയും ; പ്രത്യേകിച്ച് താല്പര്യമില്ലാത്തവരെയും മറ്റും വാട്ട്സാപ്പിൽ ക്ഷണകത്തിന്റെ ഫോട്ടോ ഇടുകയും ചെയ്തു കൊണ്ടും അവർ സജീവമായിരുന്നു .
ജോസ് കെ മാണി MP യ്ക്ക് രണ്ടാഴ്ചത്തെ വിശ്രമം പ്രിയപ്പെട്ടവരെ,
എനിക്ക് അംബ്ലിക്കൽ ഹെർണിയയുമായി ബന്ധപ്പെട്ടുള്ള ഒരുസർജറി ചെയ്യുന്നതിനായി നാളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുകയാണ്, തുടർന്ന് രണ്ടാഴ്ചത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്, ആയതിനാൽ അടുത്ത രണ്ടാഴ്ച നേരത്തെ നിശ്ചയിച്ചിരുന്ന പൊതു പരിപാടികൾ ഒഴിവാക്കേണ്ടതായി വന്നിരിക്കുന്നു. അതുകൊണ്ട് അസൗകര്യം വന്നതിൽ ഖേദിക്കുന്നു.
കോട്ടയത്ത് കേരള കോൺഗ്രസ് എം സംസ്ഥാന കമ്മറ്റി ഓഫീസിനോട് അനുബന്ധിച്ചുള്ള എൻറെ ഓഫീസ് പതിവുപോലെ പ്രവർത്തിക്കുന്നതാണ് .
ഷബീർ +91 94968 04980
+91 70126 78704
സ്നേഹപൂർവ്വം,
ജോസ് കെ മാണി എംപി.