കോട്ടയം :ഇടമറ്റം :ഉടയാത്ത സ്നേഹവും കരുതലുമായി ഇടമറ്റംകാർ.കോട്ടയത്തിന്റെ പഴയ എംപി തോമസ് ചാഴികാടൻ നേരത്തെ തന്നെ അനുവദിച്ചതാണ് ഇടമറ്റം കാർക്ക് ഹൈമാസ്റ്റ് ലൈറ്റ്.100 ശതമാനം എംപി ഫണ്ട് പൂർത്തിയാക്കിയ ചാഴികാടന് ഇത് ഉദ്‌ഘാടനം നടത്താൻ ഏതാനും ദിവസം വൈകി പോയി.എന്നാലും വെളിച്ചം തന്നതിന്റെ സ്നേഹം ഇടമറ്റംകാർ ഇടനെഞ്ചിൽ സൂക്ഷിച്ചു.ഉദ്‌ഘാടകനായി തോമസ് ചാഴികാടൻ തന്നെ വരണമെന്ന് കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡണ്ട് ബിനോയി ടോം നരിതൂക്കിലിനും .മീനച്ചിൽ പഞ്ചായത്ത് പ്രസിഡണ്ട് സോജൻ തൊടുകയ്ക്കയും ഒരേ നിർബന്ധം .അങ്ങനെ ഇടമറ്റം കാർ തോമസ് ചാഴികാടൻ തന്നെ ഉദ്‌ഘാടകനായി വരുത്തിയപ്പോൾ ചാഴികാടനും നിർവൃതിയുടെ സന്തോഷ ചിരി പൊഴിച്ചു.
പുത്തൻശബരിമല സങ്കേതത്തിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം മുൻ എം. പി. തോമസ് ചാഴികാടൻ നിർവഹിച്ചു. മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് സോജൻ തൊടുക അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് സാജോ പൂവത്താനി, വാർഡ് മെമ്പർ ബിജു തുണ്ടിയിൽ, ജോസ് പാറേക്കാട്ട്, പ്രഫ. കെ. ജെ. മാത്യു നരിതൂക്കിൽ,
ബിനോയി നരിതൂക്കിൽ, റ്റോബി തൈപ്പറമ്പിൽ, ഷാജിമോൾ ശശി, ജിത്തു മുണ്ടാട്ട്, ആന്റോ വെള്ളാപ്പാട്ട്, റോണി മാത്യു, സജിമോൻ മുകളേൽ, ടോമി എബ്രഹാം,മൈക്കിൾ ഇടയോടി,ജിമ്മി ചുമപ്പുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.