അർത്തുങ്കൽ പള്ളിയിലേക്ക് പതാക പ്രയാണം തുടങ്ങി
പാലാ : പരി. ഗാഡലുപേ മാതാ റോമൻ കത്തോലിക്കാ ദൈവാലയത്തിൽ ജപമാല, ദിവ്യബലി, നൊവേന എന്നിവയ്ക്ക് നേതൃത്വം നൽകിയത് റവ. ഫാദർ തോമസ് തോബിക്കുഴിയിൽ, CMI, ബാംഗ്ലൂർ, റവ. ഫാദർ ഡേവിഡ് വയലിൽ, CSF, മനീഡ്, (കെനിയ). വികാരി. ഫാദർ ജോഷി പുതുപ്പറമ്പിൽ പതാക ആശീർവദിക്കുകയും സെന്റ് ജോസഫ് ചാരിറ്റബിൾ റിലീജിയസ് ട്രസ്റ്റ് പ്രസിഡന്റ്, തോമസ് നെല്ലിയ്ക്കൽ, സെക്രട്ടറി ഷിബു ജേക്കബ് എക്സിക്യൂട്ടീവ് ബാബു നീതി വസ്ത്രലായ,
അലക്സ് നെല്ലിയ്ക്കൽ, തുടങ്ങിയവർ പതാക ഏറ്റു വാങ്ങി. ഇടവക സമിതി സെക്രട്ടറി, ജോർജ് പള്ളിപ്പറമ്പിൻ നേതൃത്വം നൽകി. ജനുവരി 10 തീയതി വൈകുന്നേരം 5.00 മണിക്ക് അർത്തുങ്കൽ ബീച്ചിൽ പതാക എത്തിച്ചേരുകയും തുടർന്ന്പ്രദക്ഷിണമായി സെന്റ് ആൻഡ്‌റൂസ് ബസിലിക്കയിൽ എത്തുകയും റൈറ്റ്. റവ. ഡോ. ജെയിംസ് ആനാപ്പറമ്പിൽ, ആലപ്പുഴ രൂപത മെത്രാൻ കൊടിയേറ്റ് കർമം നിർവഹിക്കും. റൈറ്റ്. റവ. ഡോ. സ്റ്റാൻലി, റോമൻ ബിഷപ്പ് എമിരത്യൂസ്, കൊല്ലം രൂപത ആഘോഷകരമായ പൊന്തിഫിക്കൽ ദിവ്യബലി അർപ്പിക്കും.