പാലാ :മൂന്നു പതിറ്റാണ്ടിനു ശേഷം പാലായുടെ മണ്ണിൽ വിരുന്നിനെത്തുന്ന സംസ്ഥാനടെക്നിക്കൽ ഹൈസ്കൂൾ കായികമേളയുടെ സ്വാഗതസംഘ രൂപീകരണം പാലാ ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു . എംഎൽഎ മാണി സി കാപ്പൻ ചെയർമാനും മുത്തോലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത്ത് മീനാഭവൻ വർക്കിംഗ് ചെയർമാനും സ്കൂൾ സൂപ്രണ്ട് സജിത്ത് ആർ എസ് ജനറൽ കൺവീനറും പി.ടി.എ. വൈസ് പ്രസിഡൻറ് വേണു വേങ്ങക്കൽ വൈസ് ചെയർമാനും ആയുള്ള 151 അംഗ സ്വാഗത സംഘം ആണ് രൂപീകരിച്ചത്.
മേളയുടെ വിജയകരമായ നടത്തിപ്പിനായി 16 സബ് കമ്മിറ്റികളും രൂപീകരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗത്തിൽ മുത്തോലി പഞ്ചായത്ത് പ്രസിഡൻറ് രഞ്ജിത്ത് മീനാഭവൻ അധ്യക്ഷത വഹിച്ചു . മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടന കർമ്മം നിർവഹിച്ചു കായികമേളയുടെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടക്കൽ നടത്തി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനില മാത്തുക്കുട്ടി, കിടങ്ങൂർ പഞ്ചായത്ത് പ്രസിഡൻറ് തോമസ് മാളിയേക്കൽ, മുത്തോലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജയാരാജു, ശ്രീമതി അനി എബ്രഹാം ജോയിൻ്റ് ഡയറക്ടർ സിറ്റർ, രാജേഷ് ആർ അസിസ്റ്റൻറ് ഡയറക്ടർ ആർ ഡി ടി ഇ കോതമംഗലം, മുത്തോലി പഞ്ചായത്ത് മെമ്പർമാരായ പുഷ്പ ചന്ദ്രൻ, രാജൻ മുണ്ടമറ്റം, ഫിലോമിന ഫിലിപ്പ്, ഷീബാറാണി, ശ്രീജയ ,ജിജി ജേക്കബ് ,ആര്യ, ശശി ,സിജു മോൻ, വേണു വേങ്ങക്കൽ, സജിത്ത് ആർ.എസ്സ്, ആൻ്റണി കെ സി, സുരേഷ് ട്രാഫിക് എസ് ഐ പാലാ, സത്യപാൽ ഡി ഇഒ പാലാ തുടങ്ങിയവർ പ്രസംഗിച്ചു.