കോട്ടയം :ക്യാൻസർ എന്ന മഹാ രോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സാധാരണക്കാരായ ജനങ്ങളുടെ ആശ്രയമായ പാലാ ജനറൽ ആശുപത്രിക്ക് റേഡിയേഷൻ സൗകര്യങ്ങൾക്കായി 2.45 കോടി രൂപയുടെ ഭരണാനുപതിയും 5 കോടി രൂപയുടെ ഉപകരണ സഹായവും ലഭിക്കുവാൻ ഇടപെടൽ നടത്തിയ പ്രിയപ്പെട്ട ജോസ് കെ മാണി എംപിക്ക് കെ എസ് സി ( എം ) കോട്ടയം ജില്ലാ കമ്മറ്റിയുടെ അഭിനന്ദനങ്ങൾ.
കെ എം മാണി പാലയ്ക്കും കേരളത്തിനും നൽകിയ വികസന പെരുമഴ ഇപ്പോൾ നല്ലവരായ പാലാ ജനതയും കേരളം ജനതയും ഓർക്കുന്നു .നിയമസഭയിൽ പോലും കൃത്യമായി പങ്കെടുക്കാതെ തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാനും മറ്റുമായി നടക്കുന്ന പുതിയ എം എൽ എ യുടെ വികസന കാപട്യം ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ട് . ഇനിയെങ്കിലും പാലായിലെ ജനങ്ങൾ നെല്ലും പതിരും തിരിച്ചറിയണമെന്നു കെ എസ് സി (എം)കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.